ഓർമ്മകൾക്കൊപ്പം (നമ്പൂതിരി യുവാവ് വയസ്സ് 43 )
This page was generated on May 8, 2024, 1:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനീരജ് ഗോപാൽ
ഗാനരചനഅജിത്‌ ഐരാപുരം
ഗായകര്‍ഉദയ് രാമചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2015 11:06:23.

ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായ്
ബാല്യത്തിനോമൽക്കാലം വിളിപ്പൂ
പൂനീട്ടി നില്പൂ പുൽമേടകൾ പൊൻ-
കതിർചൂടി നില്പൂ വയലേലകൾ...
പാടാൻ ഓലവാലൻകിളിയുടെ
പൂന്തേൻ വായ്ത്താരികൾ.....
എങ്ങും നിറച്ചാർ‌ത്തെന്തെന്തുഘോഷം...
ഓർമ്മകളെല്ലാം ഓർമ്മകൾ മാത്രം...
ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായ്
ബാല്യത്തിനോമൽക്കാലം വിളിപ്പൂ...

പൂവാകക്കൊമ്പിൽ ഒരു കൈപ്പാടകലെ
ഒളിചിരിയുമായ്‌ നിൽക്കും കുളിരമ്പിളിക്കായ്
കൈനീട്ടി നോക്കാൻ വെമ്പുന്നു ഹൃദയം
എത്രമേൽ ധന്യം ആ നല്ലകാലം...
ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായ്
ബാല്യത്തിനോമൽക്കാലം വിളിപ്പൂ...

കൈകോർത്തു നമ്മൾ കളിചിരിയുടെ തേരിൽ
പ്രിയതരമാം തീരങ്ങൾ തേടുന്നു വീണ്ടും...
കരൾ‌ചേർത്തു കളിവീടു തീർത്തും രസിച്ചൊരാ
നൈർമ്മല്യമേറും ബാല്യം വിളിപ്പൂ...
ഒഴുകുന്നു കാലം ഒരുമിച്ചു നമ്മൾ
ഒരുവേള ചേർന്നും വീണ്ടും പിരിഞ്ഞും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts