നീ വരുമോ (ഫോര്‍ സെയില്‍ )
This page was generated on April 19, 2024, 9:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംടൈറ്റസ് ലണ്ടൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മനു വർഗീസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 09:04:58.

നീ വരുമോ...ദേവാ മഴയായ്
എൻ മനസ്സിൻ ഈറൻ വയലിൽ
സ്നേഹം തേടി ദൂരേ നീളേ
അലയും നെഞ്ചിൻ തേങ്ങൽ കേൾക്കൂ...

എന്നും എന്റെ സങ്കേതമേ
നിത്യമാകും ചൈതന്യമേ
നിന്നെ ഞങ്ങൾ നമിച്ചീടുന്നു...(2)

ആത്മാവിനുള്ളിൽ കരിനിഴൽ വീശുമീ
ആലംബഹീനരാം ഞങ്ങൾ...
നീർമിഴിപ്പൂക്കളും കൂപ്പുകൈച്ചെണ്ടുമായ്
നിന്നെ തിരയുന്നു എന്നും...
സ്നേഹമേ പോരൂ...ജീവനിൽ നിറയൂ..
മനസ്സിൻ തമസ്സിൽ വെളിച്ചം പകരൂ...

എന്നും എന്റെ സങ്കേതമേ
നിത്യമാകും ചൈതന്യമേ
നിന്നെ ഞങ്ങൾ നമിച്ചീടുന്നു...(2)

ഈ മരുഭൂമിയിൽ തണലേതുമില്ലാതെ
വലയുന്നു പഥികരാം ഞങ്ങൾ...
ഏതോ മരീചിക പിൻചെന്നു ഘോരമാം
അന്ധകാരത്തിൽ പതിച്ചു...
ദീപമേ തെളിയൂ..പ്രാണനിൽ ചൊരിയൂ...
നിറയും കതിരായ് പ്രഭയായ് വരവായ്...

നീ വരുമോ...ദേവാ മഴയായ്
എൻ മനസ്സിൻ ഈറൻ വയലിൽ
സ്നേഹം തേടി ദൂരേ നീളേ
അലയും നെഞ്ചിൻ തേങ്ങൽ കേൾക്കൂ...

എന്നും എന്റെ സങ്കേതമേ
നിത്യമാകും ചൈതന്യമേ
നിന്നെ ഞങ്ങൾ നമിച്ചീടുന്നു...(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts