ഖുദാ വോ ഖുദാ (മിസ്റ്റർ ഫ്രോഡ് )
This page was generated on April 25, 2024, 6:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,സ്റ്റീഫന്‍ ദേവസ്സി ,ബാലഭാസ്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,വിജയകുമാർ (തമിഴ്‌) ,ദേവന്‍ ,സായികുമാർ ,നിവിന്‍ പോളി ,സുരേഷ് കൃഷ്ണ ,ബാലചന്ദ്രൻ ചുള്ളിക്കാട്‌ ,ബാലഭാസ്കര്‍ ,സ്റ്റീഫന്‍ ദേവസ്സി
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2014 10:47:32.

ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം...
കടൽ കടൽ കര മിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായ്..
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ...

നെഞ്ചിടിപ്പിന്റെ താളത്തിലമ്മേ
പണ്ടു നീതന്ന നീലാംബരി
കുഞ്ഞുചുണ്ടിൽ നിലാവുമ്മയാലേ
അമ്മ തന്നൊരു തേൻപാൽക്കണം...
അലയും കിളിതൻ കരളിൽ മായാച്ചുണ്ടിൽ
ഇടറും വഴിയിൽ താഴുകാനെന്നും കൂടെ
പലപല മുഖമൊടു ചിരിയൊടു വിളിയൊടു
മരുവതിൻ മലകളിൽ അലകടൽ ഇലകളിൽ
പകലിനും ഇരവിനും ഇടയിലെ ഗതികളിൽ
ഒരു മുകിലൊളിതരമൊഴുകിയ മനമതിലായ്
നിറയുക ജനനീ...അറിവിനുമറിവായ്‌...കാലമായ്...
ഈ വിധിയുടെ ചിറകായ് തുടരുകയായ്‌ ഞാൻ...ജ്ഞാനമേ...
ജനിമൃതിതൻ ഇടവഴിയിൽ
വരൂ വരൂ കനിവൊഴുകിയ പുഴയായ്...

യാ ഖുദാ...ഖുദാ...ഖുദാ.....
ഖുദാ ഓ ഖുദാ...ആ...ആ...ആ...
ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ...
ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ......

ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി
ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം
നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി
വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം...
കടൽ കടൽ കര മിന്നി നിറയും
അതിൽ ഇവൻ അലയുമൊരിലയായ്..
അഴൽ നിഴൽ എഴുതിയ വഴിയിൽ
പകൽ വെയിൽ പകരുക കമലമിതാ.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts