പൂവാണു നീ (യൂ കാൻ ഡൂ )
This page was generated on May 13, 2024, 10:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജയമോഹനൻ
ഗാനരചനഅജോയ് ചന്ദ്രൻ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:19:13.

പൂവാണു നീ...പൂവാണു നീ..
പൂക്കളിൽ ചെമ്പനീർ പൂവാണു നീ..
പുഴയാണു നീ...പുഴയാണു നീ...
പുഴകളിൽ പുളകിത നിളയാണു നീ...
പൂവാണു നീ...പൂവാണു നീ..
പൂക്കളിൽ ചെമ്പനീർ പൂവാണു നീ..

കാറ്റാണു നീ ഇളം കാറ്റാണു നീ...
പാട്ടാണു നീ മുളം പാട്ടാണു നീ...(2)
എൻ പുലർ പുൽക്കൊടിത്തുമ്പിൽ തുടിക്കുന്ന
മഞ്ഞിന്റെ നീർമണി മുത്താണു നീ...
എൻ പുലർ പുൽക്കൊടിത്തുമ്പിൽ തുടിക്കുന്ന
മഞ്ഞിന്റെ നീർമണി മുത്താണു നീ...
(പൂവാണു നീ...)

മഴയാണു നീ...പുതുമഴയാണു നീ
കുളിരാണു നീ...ഉൾക്കുളിരാണു നീ...(2)
എൻ മോഹസായന്തനങ്ങൾക്കു മീതേ
വീഴുന്ന കുങ്കുമച്ചെപ്പാണു നീ...
എൻ മോഹസായന്തനങ്ങൾക്കു മീതേ
വീഴുന്ന കുങ്കുമച്ചെപ്പാണു നീ...
(പൂവാണു നീ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts