നീലാംബരിയിൽ നിശയോ നീരാടി (ഫാദർ ഇൻ ലവ് )
This page was generated on May 7, 2024, 11:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകുമാർ വൽസൽ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍മധു ബാലകൃഷ്ണൻ ,ശില്പ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:15:32.

ആ...ആ...ആ....ആ...ആ...
നിസ ഗസ നിസ ഗമ പാ പ
മപ നീനി പനി സാസ
നിസനി പനിപ മപമ ഗ സാ....

നീലാംബരിയിൽ നിശയോ നീരാടി
കുനു കുറുനിരയിളകി
മിഴിയിൽ പ്രണയം മഴവില്ലായ്‌
അലസം തെളിയും രാവിൽ
അരികിൽ ഹൃദയം ജലശംഖായ്
അതിലെ ശ്രുതിയായ്‌ ഞാൻ....
സഖി ഉതിർന്നീടുമീ അഴകലയിൽ
ഹിമകണമായ്‌ ഒരുനിമിഷം അലിയേ...
ചന്ദനമായ് ഉതിരാമോ മാറിൽ നീ
മഴമുകിലുകൾ ഒഴുകി
പുഴയിൽ മഴയോ മലരമ്പായ്
അലകൾ ഞൊറിയും രാവിൽ
കളഭം വഴിയും മനതാരിൽ
ഇളകും മയിലായ് നീ...
ചിറകുതിർന്നീടുമീ നിറമഴയിൽ
ഋതുമതിയായ് ഒരുനിമിഷം അലിയേ...

നീളേ...പവിഴം തൂകി രജനി
തൂവൽ വിതറി പ്രാവും കുറുകി
അഴകിൻ ശിവദളമായ്...ദേവി...
ചാരും മിഴിതൻ വാതിൽപ്പടിയിൽ
ആരും അറിയാക്കാറ്റിൻ സഖിയായ്‌
അറിയാതൊഴുകുകയായ്...ഞാനും...
ഈ സുഖയാമം ശ്രീപദമാടി...
ഉണരും ജതിയിൽ അലസം നടനം തുടരൂ...
പ്രിയതേ.....

ഏതോ കഥയിൽ ഏകാന്തതയിൽ
കാണാമറയിൽ നിന്നെ പരതി
എവിടെ മറയുകയായ്...നീയും..
രാഗം ലളിതം ഭാവം മധുരം
ഞാനീ മുടിയിൽ തീരാത്തിരയായ്
തനിയെ അലയുകയായ്...രാവിൽ...
നീ ജപഗീതം...ഞാൻ ധ്വനി മാത്രം
പുലരെ പടരും കുളിരിൻ നിഴലിൽ
പുണരാൻ വരു നീ...

നീലാംബരിയിൽ നിശയോ നീരാടി
കുനു കുറുനിരയിളകി
മിഴിയിൽ പ്രണയം മഴവില്ലായ്‌
അലസം തെളിയും രാവിൽ...
കളഭം വഴിയും മനതാരിൽ
ഇളകും മയിലായ് നീ...
ചിറകുതിർന്നീടുമീ നിറമഴയിൽ
ഋതുമതിയായ് ഒരുനിമിഷം അലിയേ...
നീലാംബരിയിൽ നിശയോ നീരാടീ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts