ചെമ്മാനം കുന്നിന്മേല്‍ (ലാസ്റ്റ് ബസ്സ്‌ 8.35 പി എം)
This page was generated on May 5, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം എസ് ഷെയ്ഖ് ഇലാഹി
ഗാനരചനസജിത്ത് ലാൽ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2013 09:14:09.

ചെമ്മാനക്കുന്നിന്മേല്‍ അന്തിയുദിക്കണ നേരത്ത്
ആരാരും കാണാതാരോ മെല്ലെ പാടുന്നു
(ചെമ്മാനക്കുന്നിന്മേല്‍ )
രാത്രി മഞ്ഞിന്‍ കൂടും തേടാം
രാക്കിനാവിന്‍ അഴകില്‍ നിറയാം
കൂടിന്നുള്ളില്‍ തേനും തേടാം
തേന്‍ നുകര്‍ന്നുന്മാദത്തീരം തേടാം
ആരോ ഈ കാതില്‍ മൂളും
ഓരോരോ രാഗം പോലും
കാറ്റിന്റെ കൈയ്യാല്‍ മെല്ലെ ഏതോ സ്വര്‍ഗ്ഗം തേടുന്നില്ലേ
(ആരോ )
(ചെമ്മാനക്കുന്നിന്മേല്‍ )

നെഞ്ചിലെ സ്നേഹത്തിന്‍ തീരാത്ത പൂക്കാലം
ആരാരും അറിയാതെ എന്നും തേടുന്നു
(നെഞ്ചിലെ )
മഞ്ചാടിക്കുന്നിലെ മകരനിലാവും
മാനസപ്പൊയ്കതന്നായിരം അഴകും
എന്നുമെന്നും പങ്കു വയ്ക്കും
തണുവണിഞ്ഞൊരു മോഹമായി
(ചെമ്മാനക്കുന്നിന്മേല്‍ )

ഉള്ളിലെ മോഹത്തില്‍ പൂക്കുന്നു മന്ദാരം
പൂ നുള്ളാനാരെയോ എന്നും തേടുന്നു
(ഉള്ളിലെ )
പൂനെല്ലിപ്പാടത്തെ വായിടിക്കിളിയും
പുന്നാരം ചൊല്ലുന്ന തൂമലര്‍ക്കാറ്റും
ചുണ്ടിലെന്നും കാത്തു വയ്ക്കും
മധുരമുള്ളൊരു രാഗമായി
(ചെമ്മാനക്കുന്നിന്മേല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts