ആത്മരാഗം (മലയാളനാട് )
This page was generated on March 25, 2023, 3:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആലുവ സുധാകരന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2013 02:59:35.
 
അ...
ഗമപനിസഗാ.. രീ.. നീ.. സാ..
സനിപ നിപമ പമഗാ.. രീ.. നീ.. സാ..

ആത്മരാഗം മൂളിയതെന്തേ
കണ്മണി നിന്‍ സ്വരമാധുരിയില്‍
സ്വര്‍ഗ്ഗവാതില്‍ പാളി തുറന്നു
ജന്മജന്മാന്തരമാം സുകൃതം
കാലമാകും തേരിലിറങ്ങും (2)
അരികില്‍ നീ മാത്രമാകും
പ്രണയമധുപാത്രമാകും
(ആത്മരാഗം )

സപമാ ഗമഗമപാ..
ഗമപനിസാ.. നിസാ..
നിസനിപനിപമാ.. ഗമപമരീ.. നി സാ..
പ്രേമമുരളിയില്‍ ഞാനൊരു സ്വരമായ്
ഈ ഇളംകാറ്റിനു ശ്രുതിപകരും

നീയൊരു തണലായ് അരികില്‍ വരുമ്പോള്‍
മാനസതന്ത്രികള്‍ സ്വയം ഉണരും
തമ്മിലിണങ്ങാനും ഒന്നു പിണങ്ങാനും
കാലൊച്ച കേള്‍പ്പിച്ച രോമാഞ്ചമേ
ഈരേഴു ലോകങ്ങള്‍ കുളിര്‍ പിരിക്കും
ഈടുറ്റ മോഹങ്ങള്‍ നെയ്തിരിക്കും
(ആത്മരാഗം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts