പൂ പോരാഞ്ഞോ (കള്ളന്റെ മകന്‍ )
This page was generated on April 27, 2024, 3:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅജി സരസ്
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Master Yedukrishnan
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2013 03:00:17.
 
പൂ പോരാഞ്ഞോ
പൊന്നും പോരാഞ്ഞോ
ഓലേഞ്ഞാലിപ്പെണ്ണേ പോന്നു നീ
നാടേറാനോ നൃത്തം കാണാനോ
നാടോടിപ്പാട്ടീണം കേള്‍ക്കാം ഞാന്‍
നീരാടാനോ ഊഞ്ഞാലാടാനോ
മുട്ടിക്കോണിലൊരിഷ്ടം കൂടാനോ
ചൂടേകാനോ മുത്തം നേടാനോ
എത്താക്കൊമ്പില്‍ കൂടും വിട്ടേ പോയ്
(പൂ പോരാഞ്ഞോ )

താലോലം പൊന്‍വെയിലോളും
തുള്ളീടും മഞ്ഞത്തുമ്പി
താഴ്വാരം തന്നില്‍ കൂടെ വാ
പൂ ചൂടും തൊട്ടാവാടി
എന്താണീ കള്ള നോട്ടം
തൊട്ടാലേ വാടാമൊന്നെന്നോ
പൂമീനും പാടുമീ തോടിനരുകില്‍
കൊറ്റികള്‍ കാണണതെന്തേ കനവില്‍
കാറ്റേറും കൈതമുള്ളില്‍
രോമാഞ്ചമേകാനെത്തി
കാണിച്ചാല്‍ നിന്നാല്‍ പയ്യെ
എല്ലോര്‍ക്കും പൊളുസ് കുളുസ്
(പൂ പോരാഞ്ഞോ )

പൂവാലിപ്പൈയും ക്ടാവും
ആറ്റോരം പൊന്തിച്ചോടും
പിന്നാലെ കാറ്റത്തേ നീ പോ
തൈമാവിന്‍ ചില്ലക്കൊമ്പില്‍
അങ്ങാണേ തെല്ല് നില്ല്
നല്ലോലപ്പീപ്പി ഊതേണ്ടേ
ഏതോ പൂവാകകള്‍ പൂരമൊരുക്കും
നെല്‍വയല്‍ തീരവും വേറെ ഇവിടെ
പ്രാവിനു സൗഭാഗ്യമേ
ശ്രീവാഴക്കോവില്‍ നീയേ
നീ താനേ സത്യം സത്യം
മറ്റെല്ലാം പൊളുസ് കുളുസ്
(പൂ പോരാഞ്ഞോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts