നിക്കറിട്ട ബക്കറ് (ഓൺ ദ വേ )
This page was generated on April 28, 2024, 5:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസെജോ ജോൺ
ഗാനരചനഷിജു രാഘവ്
ഗായകര്‍അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാമുക്കോയ ,സിദ്ധാര്‍ത്ഥ് ശിവ
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2013 12:44:28.

നിക്കറിട്ട ബക്കറ് ലിക്കറൊന്നു പൂശിയപ്പോ
ബക്കറാ നിക്കറൂരി ടവ്വലാക്കിയേ
കല്‍പകം ചേരിയില്‍ കണ്ടെടുത്ത നിക്കറു്
ബക്കറിന്റേതാകുമെന്നു് ആരു് ചൊല്ലിയേ.....
(നിക്കറിട്ട... )

രണ്ടടിച്ചു നാലുകാലില്‍ ഒറ്റനിക്കറിട്ടു വന്ന
ബക്കറിന്നു നാലുവീലിൻ ഡോക്ടറാണെടോ..
(രണ്ടടിച്ചു... )
ബക്കറിക്ക പുഞ്ചിരിച്ചാലാമുഖത്തിലുന്തി നിൽക്കും
ദന്തഗോപുരങ്ങള്‍ കണ്ടു കൈവണങ്ങിടാം
നിക്കറിട്ട - ബക്കറിക്കാ...
(നിക്കറിട്ട... )

ബക്കറിന്റെ ചങ്കിനുള്ളില്‍ ചെമ്പരത്തിയല്ല
നല്ല സ്നേഹമുള്ള നൊമ്പരത്തിൻ ഇക്കയുണ്ടെടാ
(ബക്കറിന്റെ...)
ഒറ്റ നോട്ടമിട്ടെറിഞ്ഞു ബക്കറൊന്നു തൊട്ടുഴിഞ്ഞാൽ
കട്ടവണ്ടി പോലും ഇന്നു റോട്ടിലോടുമേ...
(നിക്കറിട്ട...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts