തേന്മാവു ചില്ല (പെണങ്ങുണ്ണി )
This page was generated on May 22, 2024, 7:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജെ എസ് അനീഷ് ,രാജ് കുമാരപുരം
ഗാനരചനകുരീപ്പുഴ ശ്രീകുമാർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2013 03:38:09.

തേന്മാവു ചില്ല കൈ പൊക്കുന്നു
കാണ്മാനായ് നിന്നു കരിങ്കാറു്
ആൽമരമായിരം കൈ വിരലാൽ
ആനന്ദനൃത്തം തുടങ്ങുന്നു...
(തേന്മാവു ചില്ല...)

മെല്ലെയിളകി....മെല്ലെയിളകി...
കരിംതകര...ചന്ദനവല്ലിയെ ചുറ്റുന്നു
മുള്ളുവേങ്ങയ്ക്കോ മുടിയിളക്കം
ചെമ്പകക്കൊമ്പിൽ ചിരിയനക്കം...
കാട്ടുമരുവിയും കാറ്റിനൊപ്പം
നീട്ടി ചവിട്ടി തുടിക്കുന്നു
താളം തബലയിൽ പെയ്യുന്നൂ...
നീലമുളയും ഇളം മുരിക്കും

അത്തിയും ഇത്തിയും പൂങ്കടമ്പും
നെല്ലിയും മെല്ലെ പദം വെച്ചു
ചെമ്പകം കൂവളം ചാരിലഞ്ഞി
അമ്പഴം ഞാവൽ കരിനൊച്ചി
കമ്പോടു കമ്പുലഞ്ഞാടുന്നു
വമ്പൻമരങ്ങൾ തുളുമ്പുന്നു...

കൊന്നയും വേപ്പും മഴമരവും
ഒന്നിച്ചു ചുറ്റി തകർത്താടി...
താന്നിയും പുന്നയും തോളുരുമ്മി
പ്രാവിനോടൊപ്പം തിനന്തിനം തെയ്
പയ്യം പുളിയും മനസ്സിണങ്ങി
ഇലവിന്റെ മുന്നിൽ തിമി തിമി തോം..

അപ്പോൾ പറയുന്നു ജ്ഞാനവൃക്ഷം
നിക്കാതെ മുന്നോട്ടു പൊയ്ക്കോളൂ....
തേടുക പിന്തിരിഞ്ഞോടാതെ
നേടും ഒടുക്കം തിരഞ്ഞ കാര്യം
നേടും ഒടുക്കം തിരഞ്ഞ കാര്യം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts