ആളില്ലാത്ത പാതയ്ക്കും (നോർത്ത് ഇരുപത്തിനാല് കാതം )
This page was generated on May 6, 2024, 12:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അനീഷ് കൃഷ്ണന്‍ ,ഗോവിന്ദ് മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,ഫഹദ് ഫാസില്‍ ,സ്വാതി
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2013 14:04:48.
ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ
കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ...
മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ്
ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം....

ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ
കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ...
മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ്
ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം....

എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ...
ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ
എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ..
ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ...
സത്യം നിത്യവും കുത്തേറ്റീടവേ
നീളേ നീളേ ആഘോഷങ്ങളായ്....
ജീവിതം കൊല്ലുമീ പാവം ലോകമേ
ഈ നമ്മളിൽ ചാരമായ്
നേരിൽ നീറുന്നീ കനൽ‌ത്തീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts