താനാരോ (നോർത്ത് ഇരുപത്തിനാല് കാതം )
This page was generated on May 4, 2024, 2:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍ശ്രീനാഥ് ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2013 14:08:33.

താനാരോ താൻതന്നെ കെട്ടും കലയാണോ
നേരാണോ നേരെന്നാൽ നോവും കനലാണോ...
ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ
ഒന്നൊന്നായി മാറും രൂപം തേടുന്നേ...

ആരാണോ ആരെന്നാൽ പേരോ മനസ്സാണോ
ഓരാളേ ഓരെന്നാൽ എങ്ങും പൊടിയാണേ
നാടോടുമ്പോൾ കണ്ണുംപൊത്തി കാഴ്ച മറയ്ക്കുന്നോ
താനെങ്ങോട്ടാണങ്ങോയിങ്ങോ മായുന്നോ....

ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ
ഒന്നൊന്നായി മാറും രൂപം തേടുന്നേ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts