നടന്നു നടന്നു (കുഞ്ഞനന്തന്റെ കട )
This page was generated on March 29, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം എസ്‌ വിശ്വനാഥന്‍ ,കാവാലം ശ്രീകുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2013 06:42:27.

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ചു് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഓർമ്മയിലുണ്ടോ...ഓർമ്മയിലുണ്ടോ
ഓർമ്മയിലുണ്ടോ.....
നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...

ഏതോ....ഏതോ...
ഏതോ കാട്ടുവഴികൾ മൂടിയ
പുല്ലാനിപ്പാഴിലകൾ...
പുത്തൻ പാത നിവരാൻ കുനിയൂ
പൂവാക തണലിടങ്ങൾ...
മഴ വേണം ഈ പുഴ വേണം ഈ
വഴിയിൽ ഇനിയും വരുവോർക്കായ്....
നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...

ലോകം വേഗം ഓടാനായുമീ
ഉല്ലാസവീഥികളിൽ...
എത്തീ കാറ്റൊരലയായ് പലയുഗ
സഞ്ചാരകഥകളുമായ്‌
മഴ വേണം ഈ പുഴ വേണം ഈ
വഴിയിൽ ഇനിയും വരുവോർക്കായ്....

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ചു് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഓർമ്മയിലുണ്ടോ...ഓർമ്മയിലുണ്ടോ
ഓർമ്മയിലുണ്ടോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts