ഒരു ചെറു മലരിനു മാത്രം (ബ്ലാക്ക്‌ ബെറി )
This page was generated on April 16, 2024, 10:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മൈഥിലി ബാലചന്ദ്രൻ ,സണ്ണി വൈൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:19:06.

ആ...ആ....ആ....
ഒരു ചെറു മലരിനു മാത്രം
പൂക്കാലം വരമേകി....
കൊതിക്കും നിമിഷം ഇതൾ വിരിയുവാൻ
മനസ്സിലെ ശലഭവുമായ് കഥ പറയാൻ...
പുൽകി മയങ്ങാൻ
അനുരാഗം നുകരുവാൻ...
ഒരു ചെറു മലരിനു മാത്രം
പൂക്കാലം വരമേകി....

ശിശിരമണയും വനികയിലെ ഇലകൾ
വെറും ഓർമ്മയാകും
ഋതുവിൻ മുഖങ്ങൾ മാറും
അവളുടെ ശാഖിയിൽ മാത്രം...
മായാതെ...നിൽക്കും വാസന്തം
ഒരു ചെറു മലരിനു മാത്രം
പൂക്കാലം വരമേകി....

വെയിലിനെ അവൾ...നറുചിരിയിൽ
പനിനിലാ കളഭമാക്കും
ശലഭമോടൊത്തു പാറുവാൻ
ഇതളുകൾ ചിറകുകളാക്കും
ആകാശം....അവരുടെ ആരാമം
(ഒരു ചെറു മലരിനു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts