കടലിൽ കണ്മഷി പോലെ (ബഡി )
This page was generated on May 1, 2024, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനവനീത് സുന്ദർ
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍നിവാസ് രഘുനാഥൻ ,ദിവ്യ രമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 09:15:07.

ആ...ആ....ആ....ആ....
കടലിൽ കണ്മഷി പോലെ...
കനവിൽ പിൻവിളിപോലെ
കാത്തിരിക്കാൻ കൂട്ടുപോകും കുരുവികളേ....
വയലിൽ നെന്മണിപോലെ..
ചിമിഴിൽ ചെറു തിരിപോലെ
ഓർത്തുവെയ്ക്കാൻ കൂട്ടുപോരും കുയിലുകളേ....
ഒരു കിളിമകളോടു വെറുതേ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ ഈറനോളമിളകിയ....
(കടലിൽ കണ്മഷി പോലെ...)

ആ...ആ....ആ....ആ....
കാറ്റിൽ ചേരും ഗന്ധം
അതു് ഏതോ ജന്മബന്ധം
മൺവീണാനാദം പുൽകും...
കളിവീണപ്പെണ്ണേ ചൊല്ലൂ
ഇവനിന്നെൻ കാതിൽ മൂളും
ശ്രുതിചേരാഗാനം ഏതോ....
നിഴലുകൾ കുറുകും നെഞ്ചിൽ
കുളിരല വരവായി
നിറചിരിയുതിരും ചുണ്ടിൽ
പകലൊളി വരവായി
അണിവിരലിൻ‌ തുമ്പിൽ ചേരും
ചെറുതണുവിൻ സ്നേഹത്തൂവൽ
ഒരു മായാജാലം തീർക്കും
കാണാസൂര്യൻ നീ....

നിറമാനത്തിൻ ചോപ്പിൽ
മദമാം മുന്തിരി നീരിൽ
ഇനി ഞാനും നീയും മാത്രം...
നഗരം നീന്തും രാവിൽ
നടനം തുടരും കാറ്റേ
ഇനി എന്നും നീയെൻ കൂടെ...
(കടലിൽ കണ്മഷി പോലെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts