ഇരവിനോ പകലിനോ (പൈസ പൈസ )
This page was generated on April 27, 2024, 7:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി സാൽവിൻ തോമസ്
ഗാനരചനഡി സന്തോഷ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,വിനീത്‌ ശ്രീനിവാസന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2013 07:09:28.

ഇരവിനോ പകലിനോ നിനവിനോ വേഗം
ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം...
ഒഴുകിടും കാലമേ...ചേക്കേറാനിട തരൂ...
നിൻ താളം പകർന്നു തന്നേ പോ...
കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം
മിന്നും മിന്നി മായും
മിന്നാമിന്നി പോലെ പോകവേ....
ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം...

ചെറുതാരമേ നീ...പൊലിയുന്ന പോലെ
സ്വപ്നങ്ങൾ താനേ അണയുന്നുവോ....
എന്നുള്ളിലായിരം കനൽ എരിയുമ്പൊഴും
ഗാനമായ് പൂവിടും നെഞ്ചിലെ നൊമ്പരം
വാ സമയമേ നിൻ മനം അറിയുവാനാകുമോ..
നീയും ഞാനും തിരകളിലലിയുമ്പോൾ
ഒഴുകിടും കാലമേ...ചേക്കേറാനിട തരൂ...
നിൻ താളം പകർന്നു തന്നേ പോ...

കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം
മിന്നും മിന്നി മായും
മിന്നാമിന്നി പോലെ പോകവേ..
ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts