വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | അഫ്സല് യൂസഫ് |
ഗാനരചന | എം ടി പ്രദീപ് കുമാര്‍ |
ഗായകര്‍ | പുഷ്പവതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 03 2013 07:02:36.
കണ്ണാടിപ്പൂ മുല്ലേ നിൻ കല്യാണത്തിൻ നാളായോ.... നിന്നെ കാണാനാരാരോ സ്വർണ്ണത്തേരിൽ വന്നെന്നോ.. കണ്ണിൽക്കണ്ണിൽ നോക്കീന്നോ നിന്നോടെന്തോ മിണ്ടീന്നോ മിന്നും മാലേം വാങ്ങാനയ്യാ എങ്ങോട്ടേയ്ക്കോ പോയീന്നോ.... കാവേരിപ്പൂം പട്ടണത്തിൽ ഏഴഴകുള്ളൊരു പെണ്മണി നീലമലർ മിഴിയുള്ളവൾ പേടമയിലഴകുള്ളവൾ.... കോവലനെപ്പോൽ കോമള രൂപനു് പെണ്ണിവളല്ലോ സുന്ദരി ചെമ്പകമൊട്ടു വിടർന്നതു പോലൊരു ചെന്തമിഴ്നാട്ടിലെ പൊൻമണി (കാവേരിപ്പൂം....) മയിലാടും തീരത്തോ മനസ്സൊന്നായി കിളി പാടും തീരത്തോ കരളൊന്നായി (മയിലാടും...) കനവിന്റെ കളിവള്ളം കാവേരിപ്പുഴ തന്നിൽ അവരൊപ്പം തുഴയുന്നു പുഴ പാടുന്നു... കൈതപ്പൂ മണമൂറും പുഴയോരം പുൽകുമ്പോൾ അവരൊന്നായ് മാറുന്നു തുടി കൊട്ടുന്നു... (കാവേരിപ്പൂം....) കരുമാടിക്കാറ്റാടി മലയോരത്തു് കരിവാലൻ കിളി പാറി തിന തിന്നീടാൻ (കരുമാടിക്കാറ്റാടി...) നിറവർണ്ണപ്പൂഞ്ചേല പുഴവെള്ളം മുത്തുമ്പോൾ ചിരുതേയിപ്പെണ്ണിനു് കുളിരാകുന്നു തുടികൊട്ടും മാറത്തെ തിര കണ്ടു മാരന്റെ ഹൃദയത്തിൽ തധിമി താളം കൊട്ടി (കാവേരിപ്പൂം....) |