പൂവേ (അയാൾ)
This page was generated on April 27, 2024, 9:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനഎം ടി പ്രദീപ് കുമാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ഇനിയ ,ലക്ഷ്മി ശർമ
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2013 04:53:26.

പൂവേ...പൊന്നാമ്പൽപ്പൂവേ
മാനേ...മറിമാൻ‌മിഴിയാളേ
കളിവള്ളം തുഴയുമ്പോൾ
കളിവാക്കൊന്നുരിയാടാൻ
കനവെല്ലാം പൂക്കുമ്പോൾ
പാട്ടൊന്നു പാടാം...
പൂവേ...പൊന്നാമ്പൽപ്പൂവേ
മാനേ...മറിമാൻ‌മിഴിയാളേ...

കാവൂട്ടും കളിയും കാണാം
കരിമഷിയും വളയും വാങ്ങാം
മങ്കൊമ്പിൽ ഗരുഡൻതൂക്കം കണ്ടു വന്നീടാം...
(കാവൂട്ടും.....)
നിറതിങ്കളുദിച്ചൊരു രാത്രിയിലുത്സവമേളം
ഈ നീലനിലാവിലെ മഞ്ഞണിയും മധുമാസം
ഓ...ഓ...ഓ...ഓ....
പൂവേ...പൊന്നാമ്പൽപ്പൂവേ
മാനേ...മറിമാൻ‌മിഴിയാളേ...

കതിരാടും പാടം കാണാം
കിളിപാടും കൊഞ്ചൽ കേൾക്കാം
കാറ്റോടും കായൽ‌ത്തീരം കണ്ടു വന്നീടാം...
(കതിരാടും....)
വിരിവെച്ചൊരു പാടം കൊയ്തുനിറച്ചതു സ്വർണ്ണം
കണിവെള്ളരി കണ്ടു നിറഞ്ഞതുപോലെൻ ഉള്ളം
ഓ...ഓ...ഓ...ഓ....
(പൂവേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts