പണത്തിനു മേലെ (മണി ബാക്ക് പോളിസി )
This page was generated on May 1, 2024, 1:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍എം ജയചന്ദ്രന്‍ ,നിഖിൽ രാജ് ,അച്ചു രാജാമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,സരയു മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:19:56.

പണത്തിനു മേലേ പരുന്തും പറക്കില്ല
പണത്തിനു മേലേ പറക്കില്ല..
പറക്കില്ല...പറക്കില്ല...പറക്കില്ല...

കാശുവേണം കാശുവേണം
കീശയിലു് കാശുവേണം
കീശയിലു് മാത്രം പോരാ
മേശയിലും കാശു വേണം
പണത്തിനു മേലേ പരുന്തും പറക്കില്ല
പണത്തിനു മേലേ പറക്കില്ല..(2)

കാശു കാണിച്ചാശിപ്പിച്ചാൽ
കാറ്റു പോലും കൂടെ പോരും
കാശുകാരൻ മോശം ചെയ്‌താൽ
മോശമെല്ലാം കാശു മാറ്റും
പണത്തിനു മേലേ പരുന്തും പറക്കില്ല
പണത്തിനു മേലേ പറക്കില്ല..(2)
പണക്കാരൻ പണക്കാരൻ
പുത്തൻ പണക്കാരൻ..(2)

അംബാനിയാവാം പൊന്നമ്പാടിയേറാം
നീലാകാശം മുട്ടും മീനാരം കെട്ടാം
കാലത്തെ കാപ്പി ജപ്പാനിൽ നിന്നാവാം
പിന്നൊബാമയ്ക്കൊപ്പം അത്താഴം കൂടാം
ബിൽ‌ഗേറ്റ്സാണയൽക്കാരൻ
ബിഗ്‌ബിയും കൂട്ടുകാരൻ
മക്കൾക്കോ കളിക്കാനായ്
ടെൻഡുൽക്കർ തുണക്കാരൻ
ചൂതാടാൻ കാശു വേണം
വാതാടാൻ കാശു വേണം
വട്ടത്തിൽ കൂട്ടുകൂടി കൂത്താടാൻ കാശു വേണം

കാശുവേണം കാശുവേണം
കീശയിലു് കാശുവേണം
കീശയിലു് മാത്രം പോരാ
മേശയിലും കാശു വേണം
പണത്തിനു മേലേ പരുന്തും പറക്കില്ല
പണത്തിനു മേലേ പറക്കില്ല..(2)

തൽക്കാലം തങ്ങാൻ ലോസ്ഏഞ്ചൽ‌സിൽ വീടു്
തന്നത്താനേ പാറും വിമാനം നാലു്
ആഹാരം വെക്കാൻ ചൈനക്കാരൻ കുക്കു്
മൂളിപ്പാട്ടുപോലും നല്ലസ്സൽ റോക്കു്
ജനമെല്ലാം നമിക്കേണം
ചുറ്റും പെൺപട വേണം
ഭൂഗോളം കളിപ്പന്തായ്
വിരലിന്മേൽ തിരിക്കേണം
ഇവിടെല്ലാം പണം തന്നെ
പണമെന്നും ഗുണം തന്നെ
പണമില്ലാതിരുന്നാലോ അവനെന്നും പിണം തന്നെ..
(പണത്തിനു മേലേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts