കോലോത്തും പാടത്തും (തെക്ക് തെക്കൊരു ദേശത്ത് )
This page was generated on April 28, 2024, 5:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅരുൺരാജ്
ഗാനരചനഅജി പുത്തൂർ
ഗായകര്‍സുരേഷ് ചീമേനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:36:34.

കോലോത്തും പാടത്തും പുന്നെല്ല് നട്ടപ്പോൾ
ഏനെന്റെ തിണ്ടത്തു് കറുക നട്ടേ...
ആ.....
ആനയ്ക്കെടുപ്പോളോം നെല്ലുണ്ടായിട്ടെന്താ
ആലേലേയ്ക്കെത്തുമ്പോ പുല്ലും ചണ്ടീം....
ആ.....
ആ...ആ....ആ...ഓ ഹോ...
ആ...ആ....ആ...ഓ ഹോ...

കറുകക്കിലവന്നു പൂ വന്നു കാ വന്നു
ചാളേലെ ചക്കിയ്ക്കു് പള്ള കാഞ്ഞു...
പൊടിയരിക്കഞ്ഞിക്കു് ഏമ്പക്കോം മേളക്കോം
പൊളയാരിച്ചാറിനു് ഏനക്കേടു്...
ആ...ആ....ആ...ഓ ഹോ...
ആ...ആ....ആ...ഓ ഹോ...

തന്താനേ തന്താനേ തൊന്താനേ താനാനേ
തന്താനേ താനാനേ താനനാനേ...
തന്താനാനേ....എഹെഹേയ്...ഹെഹേയ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts