ആ നദിയോരം (ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് )
This page was generated on April 25, 2024, 4:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സച്ചിൻ വാരിയർ ,അന്ന കാതറിന വളയില്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ഗോപി ,ലേനാ കുമാർ ,ഇന്ദ്രജിത് സുകുമാരൻ ,ര‌മ്യാ നമ്പീശൻ ,ശ്രീജിത്ത് രവി ,സൈജു കുറുപ്പ്
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:48:29.

ആ നദിയോരം ജലമേറെ ഒഴുകിപ്പോയ്
നാം പലകോണിൽ പലരായി മാറിപ്പോയ്‌
നാമിന്നെന്തറിയുന്നുവോ...വിചിത്രം ലോകരീതികൾ
ആരുണ്ടീ വിധി മാറ്റുവാൻ...ഒടുക്കം ഓർത്തണിഞ്ഞിടാൻ
നാം അറിയുവതിതോ മൂകം....
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ...ഓ...ഓ...
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ...ഓ...ഓ...
ആ...ആ...ആ....ആ...ധനാ...ആ...ആ...

ഒരേ തൂവലാണെങ്കിലും ഒരാകാശമെന്നാകിലും
പറന്നെങ്ങു പോകുന്നു നാം...പിരിഞ്ഞെങ്ങു മാറുന്നു നാം
നിയോഗമോ...ഈ അഞ്ജാതമാം ഗതി
ദുരൂഹമാം ജീവന്റെ സഞ്ചാരമാർഗ്ഗങ്ങളിൽ
ആ നദിയോരം ജലമേറെ ഒഴുകിപ്പോയ്...

നിലാവത്തു നിന്നീടവേ വെയിൽത്താപമോർ‌ത്തീടുമോ
കരംകൊണ്ടു തൂത്തീടുകിൽ ശിരോരേഖ മാഞ്ഞീടുമോ
പ്രകാശമേ...ഈ പാതയിൽ വരൂ...
ഹതാശമാം രാവിന്റെ തീരത്തു കൂട്ടായ് വരൂ...
ആ നദിയോരം ജലമേറെ ഒഴുകിപ്പോയ്
നാം പലകോണിൽ പലരായി മാറിപ്പോയ്‌
നാമിന്നെന്തറിയുന്നുവോ...വിചിത്രം ലോകരീതികൾ
ആരുണ്ടീ വിധി മാറ്റുവാൻ...ഒടുക്കം ഓർത്തണിഞ്ഞിടാൻ
നാം അറിയുവതിതോ മൂകം....
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ...ഓ...ഓ...
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ...ഓ...ഓ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts