ആവണിമാസം (അഭിയും ഞാനും )
This page was generated on April 19, 2024, 4:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രമോദ്‌ നായര്‍
ഗാനരചനപി ജയകുമാര്‍
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍ ,രേഷ്മ മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 25 2013 06:06:45.

ആവണിമാസം ആറ്റുമണൽ തീരത്തു്
ആയിരം ചിത്രം വരയ്ക്കും നേരത്തു്
ആവണിമാസം ആറ്റുമണൽ തീരത്തു്
ആയിരം ചിത്രം വരയ്ക്കും നേരത്തു്
നീയും ഞാനും പൂവും നിലാവും ചേർന്നു പാടും
നീയും ഞാനും പൂവും നിലാവും ചേർന്നു പാടും
(ആവണിമാസം ....) (2)

നീ കുളിക്കും തേൻപുഴയിൽ ആമ്പലുപോലെ
ഞാൻ ചിരിക്കും നീലവിണ്ണിൽ അമ്പിളിപോലെ
നീ കുളിക്കും തേൻപുഴയിൽ ആമ്പലുപോലെ
ഞാൻ ചിരിക്കും നീലവിണ്ണിൽ അമ്പിളിപോലെ
ചിത്തിരപ്പൈങ്കിളി കണ്മുനയമ്പുകൾ
എന്നിൽ തൊടുക്കുമ്പോൾ
ചിപ്പി എറിഞ്ഞെറിഞ്ഞിക്കിളി കൂട്ടും ഞാൻ....
ആവണിമാസം ആറ്റുമണൽ തീരത്തു്
ആയിരം ചിത്രം വരയ്ക്കും നേരത്തു്...
ലാലല ലാലല ലാലല ലാലല ലാലല്ലലാ...
ലാലല ലാലല ലാലല ലാലല ലാലല്ലലാ...(2)

തെന്നലിനും എന്നരുമ രാത്രിഗന്ധിക്കും
തങ്കനിലാത്താഴ്വരയിൽ താലികെട്ടല്ലോ...
തെന്നലിനും എന്നരുമ രാത്രിഗന്ധിക്കും
തങ്കനിലാത്താഴ്വരയിൽ താലികെട്ടല്ലോ...
മുത്തണിപ്പന്തലിൽ മുന്തിരിച്ചാറുമായ്
മുത്തിയിരിക്കുമ്പോൾ
മുത്തമൊരായിരം പങ്കിട്ടെടുക്കൂല്ലോ...
(ആവണിമാസം ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts