വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കവിത മോഹൻ ,എം ശ്വേത ,പ്രീതി പിള്ള ,ശങ്കർ ശർമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 18 2013 05:42:46.
ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻ തുള്ളി ഈ കായൽ തൈതെന്നലിൽ വർഷം പകർന്നോശാന (ആത്മാവിൽ) പള്ളിമണി ണാം ണാം ഉള്ളലിയെ ണാം ണാം അല്ലലൊഴിവാകാൻ ഒന്നുചേരാം ഹല്ലേലൂയാ... (ആത്മാവിൽ) ഒരു പുൽക്കൂട്ടിൽ സ്വർഗം കനിഞ്ഞല്ലോ സ്വപ്നപൂ കിനിഞ്ഞല്ലോ പുതുവർഷം തളിർത്തു നിന്നല്ലോ ഒരു നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ മാർഗം ഹാ തെളിഞ്ഞല്ലോ തുയിൽ മാറി ഉണർന്നിതുലകാകെ ഓ.. വരവേല്‍ക്കേണ്ടും വിശുദ്ധി വരമായ് മണ്ണിൽ പരത്തി കനിവിൻ നന്മയിൽ വിടർത്തി തെളിച്ചു മനുജർക്കു ചേർത്തിതനുപമമാം സുകൃതം തളർച്ചപ്പെടാതെന്നും യുവത്വത്തുടിപ്പോടെ തരിക്കെട്ടോരെപോല്‍ നാം(ആത്മാവിൽ) വലകണമതിനെ ഉയർത്തി വലിയൊരിടയനാം യഹൂദൻ കനിവൊടനുഗ്രഹം അണയ്ക്കാൻ തുണയ്ക്കായ് വരണേ ഒരുമിച്ചൊരേക മനസ്സായ് ശ്രുതിചേർത്തു നീതിനിറമായ് സുവിശേഷ സുഖം കലരും വചനം നിറയും നലമായ് പൊരുളായ് നെറിയായ് പകരാവൂ (ആത്മാവിൽ) |