ഭൂമിപ്പെണ്ണേ (പ്രോഗ്രസ് റിപ്പോർട്ട് )
This page was generated on March 29, 2024, 1:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജി കെ ഹരീഷ് മണി
ഗാനരചനചേരാമംഗലം ശിവദാസ്
ഗായകര്‍മോഹൻ പി രാജ് ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാലു അലക്സ് ,ഗീത
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2013 08:49:40.
 
തംതിന്നാനോ തകതംതിനതാനേനാനേ തംതിന്നാനോ
തക തകുതിന താനേ നാനേ തംതിനാനോ
തക തംതിന താനേ താനേ തംതിനാനോ

ഭൂമിപ്പെണ്ണേ സീതപ്പെണ്ണേ നേരം പോയി പെണ്ണേ
കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുകുയിലാളേ
കേരതിങ്ങും മലയാളത്തിന്‍ മാണിക്യക്കണ്ണേ
ഏലയ്യാ ഏലേലയ്യാ (2)
പാടം കൊയ്യുമ്പോള്‍
ഉന്നത്തിനു കുളിരായി വഞ്ചിപ്പാട്ടിന്‍ ഈണവുമായി
ഒരു മോഹം കരളില്‍ തൂവും പൊന്‍കുയിലാളേ വാ
നേരം പോയി നേരം പോയി പൂങ്കുഴലേ നീ വാ

താളത്തില്‍ തുള്ളും നിന്നുടെ നടയഴകില്‍ മാരന്‍
ഒരു ഏഴാം സ്വര്‍ഗ്ഗം മുന്നില്‍ കണ്ടു കൊതിക്കുന്നു
മാറില്‍ നീ കള്ളിന്‍കുടമേന്തിയതെന്താളേ
ചെന്തെങ്ങിന്‍ ചന്തം മേനി പുഞ്ചിരി തൂകുന്നു
വയലേലകള്‍ ഉഴുതുമറിച്ചു് മാടന്‍ ചേരുമ്പോള്‍ (2)
ഉള്ളില്‍ കുളിരൂട്ടാനെന്നും കൂട്ടായി വന്നിടുമോ (2)

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേകുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താര തിത്തിത്തൈ
തിത്തൈ തക തൈതൈതോം
ഓ തിത്തിത്താര തിത്തിത്തൈ
തിത്തൈ തക തൈതൈതോം
വരവേല്‍ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായി വരുന്നു ഞങ്ങള്‍
ഓ തിത്തിത്താര തിത്തിത്തൈ
തിത്തൈ തക തൈതൈതോം
ഓ തിത്തിത്താര തിത്തിത്തൈ
തിത്തൈ തക തൈതൈതോം
ആര്‍പ്പോ ഇരുളോ (3)

മാങ്ങാമ്പൂവിന്‍ മണമൊഴുകുന്ന രാവിന്‍ നാമം നാം
കളിയാട്ടമ്മാളും നേരം മണ്ണിനു കുളിര്‍കോരും
തൈത്തെങ്ങില്‍ വിളഞ്ഞ ഇളനീര്‍ നുകരാനായെന്നും
എത്തും ഞാനെന്നും നിന്നുടെ അരികില്‍ പൊന്‍മുത്തേ
ഉണരും തളിര്‍മെയ്യേ നിന്‍ കായലില്‍ നീരാടി (2)
കുട്ടനാടനഴകില്ലലിയും കുസൃതിക്കണ്ണനല്ലേ (2)
(ഭൂമിപ്പെണ്ണേ )
തയ്യം താരോ തക തംതിന താനേ താനേ തകതിംതാനോ
തക തംതിന താനേ താനേ തയ്യം താനേ നോ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts