കാണാം ഞാനെന്‍ (സിം [സോറി അയാം മാഡ് ])
This page was generated on April 27, 2024, 7:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മണികണ്ഠൻ പട്ടാമ്പി ,ആൻ അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2013 03:48:07.

കാണാന്‍ ഞാനെന്നും കൊതിച്ച മതിമുഖി
നീയാണോ....
ഓര്‍ക്കും മുൻ‌പെന്നില്‍ ഒഴുകിയ കവിത
നീയാണോ...
ഇരവിലും പകലിലും...തഴുകുമീ കതിരൊളി
പറയുമോ.....പ്രിയസഖീ...
നിന്‍ മിഴിയിലെ ഒളിയാണോ...
പരിസരം മറന്നു ഞാന്‍...അലയുമീ വഴികളില്‍...
ഇതളിടും മലരുകള്‍...നിന്നഴകുള്ള ചിരിയാണോ....
(കാണാന്‍ ഞാനെന്നും...)

മലര്‍മണം നിറഞ്ഞ മുടിയില്‍
തൊടാന്‍ പറന്നടുക്കലണയാന്‍...
മനം തുടിച്ചിരുന്നു സുഖമോടെ...ആ...ആ....
പാല്‍നിലാവില്‍ നനഞ്ഞ വഴിയേ...
പാട്ടു മൂളി കൂന്തലില്‍ തഴുകാന്‍...
എന്നും പോരും...
എന്നുയിരിലെ മൃദുപവനന്‍....

കുളിര്‍ക്കണം കൊരുത്ത മൊഴിയാല്‍
മനം പകുത്തെടുത്തു തരുവാന്‍
ചൊടിത്തടം തരിച്ചു ദിനമേറെ...ആ...ആ...
തൊട്ടടുത്തു വരുന്ന നിമിഷം
പിന്തിരിഞ്ഞ വാക്കുകള്‍....
അറിയാന്‍ പോരൂ...
നീ എന്‍....പൊന്‍ കനവിലെ ചെറുകുടിലില്‍....
(കാണാന്‍ ഞാനെന്നും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts