തന്നക്കം താരോ (ബ്രേക്കിംഗ് ന്യൂസ് ലൈവ് )
This page was generated on April 27, 2024, 6:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനപ്രേമദാസ് ഇരുവള്ളൂർ
ഗായകര്‍മോഹന്‍ സിതാര ,ജിഷ നവീൻ ,തുളസി യതീന്ദ്രൻ ,പി കെ സുനിൽ കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ശർമ ,തിലകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2013 03:57:18.

തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ...
തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ...
ചേറു് ഉഴുതു മറിച്ചു ഞങ്ങായീ
ചേറു് കുഴച്ചു മറിച്ചു ഞങ്ങാ...
ചേറിലു് ഞങ്ങാ ചോര കണ്ടാ ഈ
ചേറിലു് ഞങ്ങാ നേരു കണ്ടാ...
ചേറിലു് ഞങ്ങാ വേര്‍പ്പു കണ്ടാ ഈ
ചേറിലെറിഞ്ഞ കനവു കണ്ടാ...
ചേറിലു് ഞങ്ങാ വേര്‍പ്പു കണ്ടാ ഈ
ചേറിലെറിഞ്ഞ കനവു കണ്ടാ...
തന്നക്കം തന്നക്കം തന്നക്കം താരോ
ഏലോ ഏലേലോ ഏലേലമ്മാ...
ഏലോ ഏലേലോ ഏലേലമ്മാ...
(ചേറു് ഉഴുതു....)

ഇറ്‌ക്കു് ഇറ്‌ക്കു്....ഇറ്‌ക്കു് ഇറ്‌ക്കു്...
ഇറ്‌ക്കു് ഇറ്‌ക്കു്....ഇറ്‌ക്കു് ഇറ്‌ക്കു്...

പാരം പിരിച്ചാലും തമ്പിരാനാ...തമ്പിരാനാ...
പാട്ടം പിരിച്ചാലും തമ്പിരാനാ...തമ്പിരാനാ...
തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ..(2)
പാരം പിരിച്ചാലും തമ്പിരാനാ...
പാട്ടം പിരിച്ചാലും തമ്പിരാനാ...
നെല്ല് വെളഞ്ഞാലും തമ്പിരാനാ...
പെണ്ണു് വെളഞ്ഞാലും തമ്പിരാനാ...
തമ്പിരാനാ...

ഞങ്ങ കതിരിനു് നാമ്പു വന്നു്
ഞങ്ങ കനവിനു് വേരു വന്നു്
ഞങ്ങടെ സന്തോയം തിരളെടുത്തു്
ഞങ്ങടെ സൂരിയന്‍ വെയിലു തന്നു
തന്നക്കം താരോ തന്നക്കം താരോ
ഏലോ ഏലോ ഏലേലമ്മാ..(2)
ഞങ്ങടെ ആകാശം മഴയും തന്നു്
ഞങ്ങടെ ഞാറിനെല വളര്‍ന്നു
ഞങ്ങ കള മാറ്റി നോമ്പുനോറ്റൂ
ഞങ്ങ വളമിട്ടു കാത്തിരുന്നു...

ഇറ്‌ക്കു് ഇറ്‌ക്കു്....ഇറ്‌ക്കു് ഇറ്‌ക്കു്...
ഇറ്‌ക്കു് ഇറ്‌ക്കു്....ഇറ്‌ക്കു് ഇറ്‌ക്കു്...

അയ്യയ്യാ കിന്നാരം പാടുന്നോളേ...പാടുന്നോളേ...
പായാരം പറയാണ്ടു് ഞാറു നടു്...ഞാറു നടു്
തമ്പിരാന്‍ കണ്ടാല്‍ കലിയെളക്വേ...കലിയെളക്വേ...
തമ്പിരാന്‍ കേട്ടാല്‍ ഉറഞ്ഞുതുള്ള്വേ...ഉറഞ്ഞുതുള്ള്വേ...
മാറു് മറച്ചിട്ടു് ഞാറു് നടു്...ഞാറു് നടു്...
തമ്പിരാന്‍ കാണാണ്ടേ മാറിനിക്കു്...മാറിനിക്കു്...
തമ്പിരാന്‍ കാക്കക്കണ്ണെറിയണുണ്ടു് ...എറിയണുണ്ടു്...
നാവിലു് വെള്ളമെറക്കണുണ്ടു്...എറക്കണുണ്ടു്...
ചെറിയ പറ വെച്ചു വാരം മാറ്റി
വലിയ പറ വെച്ചു വാരം മാറ്റി
നെല്ലായ നെല്ലൊക്കെ തമ്പിരാനാ...
നാടായ നാടൊക്കെ തമ്പിരാനാ...
കണ്ടങ്ങളൊക്കെയും തമ്പിരാനാ...തമ്പിരാനാ..
ചൂണ്ടിപ്പണയവും തമ്പിരാനാ...തമ്പിരാനാ...
പണ്ടങ്ങളൊക്കെയും തമ്പിരാനാ...തമ്പിരാനാ...
പണ്ടപ്പലിശയും തമ്പിരാനാ...തമ്പിരാനാ...
പൊന്നായ പൊന്നൊക്കെ തമ്പിരാനാ...
തൊണ്ടി‌പ്പലിശയും തമ്പിരാനാ...
(പാരം പിരിച്ചാലും...)(2)


 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts