പൂമാനം തേടും (എന്റെ )
This page was generated on May 13, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശരത്
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍ജീവൻ പത്മകുമാർ ,അഥിതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അഞ്ജലി പാട്ടീല്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 12:27:04.

പൂമാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍
ആരോ പാടുമ്പോള്‍ ഏകാന്തമീ
തീരം...ഓളങ്ങള്‍ തേടും നേരം...
ഓ....വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍.....

ഏകാന്ത രാഗം തേടും രാപ്പാടികള്‍
ആ....മൂളുന്നെതേതോ സ്നേഹനേരോര്‍മ്മകള്‍...
എന്നുള്ളില്‍ പെയ്യും നേരം കണ്ണേ....
എന്നും ഞാന്‍...ഈറൻ പൂവാകുമ്പോള്‍
പെൺകിടാവേ.....
ഏതോ ഗാനം പാടൂ....
ഓ....വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍.....

ഏതോ വാസന്തം കണ്‍പീലി തേടുമ്പോള്‍
ആ....ആലോലമേതൊ ഗീതം മൂളും പോലെ
നെഞ്ചോരം...വന്നു ചേരും പോലെ....
എങ്ങെങ്ങോ മന്ദാരം പൂക്കും പോല്‍
പൊന്‍ കിനാവേ...
നീയെന്‍ പ്രാണന്‍ പോലെ....
ഓ....വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍.....
ആരോ പാടുമ്പോള്‍ ഏകാന്തമീ
തീരം...ഓളങ്ങള്‍ തേടും നേരം...

ഹോ....വാനം തേടും മേഘങ്ങള്‍
നിന്‍ രാഗം തേടും മോഹങ്ങള്‍.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts