സ്വരരാഗ ലയതാള (ഞാൻ അനശ്വരൻ )
This page was generated on April 28, 2024, 6:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഹംസ കുന്നത്തേരി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2012 10:16:23.
 
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം
അനുപമമാകുമീ നാദമധുര ഭാവസുകൃത സ്പന്ദനം
തേടുന്നു ഞാന്‍ തേജോമയി നിന്നെ
വ്രീളാമുഖി കാണുന്നു ഞാന്‍ എന്നും
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം

ശ്യാമനന്ദനപുഷ്പവനം അതില്‍ വരുമോ നീയെന്നരികില്‍
മധുകരവിരല്‍നഖകലയുടെ കവിതകളോടെ
സുരഭിലകിസലയതനുവിനു തരളതയോടെ
എന്‍ ജീവനേ കൂടെ വരു നീ
നിന്‍ പ്രാണനായി കൂടിയലിയാന്‍
ആദ്യമായു് പൂവിടും ആതിരാവല്ലരി
ഭാര്യയാം ദര്‍ശനം തന്നുവോ
സുഭഗേ ഹര്‍ഷം ചൊരിയൂ
പുളകിതം നിന്‍ സ്പര്‍ശം
പരിമളം നിന്‍ മെയ്യില്‍
രസമയം ശുഭകരം
തവമുഖം
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം

ധാധൃ ധൃക്കു ധിന ധിന ധാധൃ ധൃക്കു ധിന ധിന
ധാ ധൂന കിടതക തോം കിടതക തരികിട ത ത തരികിട
ധാ ധിംധുത ധിംധുത ധിംധുത ത

ദേവാംഗനേ ആരോമലേ ഹേമാംഗികേ
കാതോരം കേട്ടതിനിയും
ഹൃദയാംബരമാകെ നിറയും
നിര്‍വൃതിയില്‍ ഞാനുമലിയും
തേന്‍ തുള്ളി താ യാമങ്ങളില്‍
നീ ചാഞ്ചാടിവാ പൊന്നൂഞ്ഞലില്‍
കളഭം തരു നീ കരളില്‍ നിറയേ
പുളകം പൊതിയൂ സിരയില്‍ നിറയേ
നീ മുന്നിലാടുന്ന നൃത്തങ്ങളില്‍ നല്ല
ആനന്ദപല്ലവിയാലാപനം
നാമൊന്നു ചേരുന്ന നേരങ്ങളില്‍
ഉള്ളില്‍ സായൂജ്യസൗഭാഗ്യമാന്ദോളനം
അഴകേയഴകേ വിടരൂ
അരികേയരികേ നിറയൂ
ആ...
(സ്വരരാഗ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts