മൂളിയോ വിമൂകമായ് (കര്‍മ്മയോദ്ധാ )
This page was generated on April 30, 2024, 8:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ബിനീഷ് കോടിയേരി ,സുകുമാരി ,ആശ ശരത്
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:05:57.




മൂളിയോ വിമൂകമായ്
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ
കേൾക്കുമോ വിദൂരമായ്..
മുൻപു ഞാന്‍ മീട്ടി നിന്‍ മേഘരാഗം.....
മായല്ലേ....ചിലമ്പണിഞ്ഞ മഴയല്ലേ
ചൊരിയട്ടെ....ചിരിയിലതു മുതിരട്ടെ
നിലാമയില്‍പ്പീലികള്‍ ചൂടിനിന്നു
അതായിരുന്നെന്‍ മനസ്സാരറിഞ്ഞു ..
മൂളിയോ വിമൂകമായ്...
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ...

ഉള്ളാലെ നുള്ളും സ്നേഹം നീ
തീരാതെ നോവും മുള്ളല്ലേ....
തേനൂറും മൂവന്തിക്കനി നീയല്ലേ...
കാണാതെ കാണും കാറ്റല്ലേ
മിണ്ടാതെ മിണ്ടും മിന്നായം
പിരിയുന്നു ഏകാകിയാം നീ താരം...
ചെറുതാം ചിറകിന്‍ അലനീന്തി മെല്ലെ
നീ നീങ്ങുകയാണൊരു ഭാവഗീതം....
മൂളിയോ വിമൂകമായ്
വേനലിന്‍ പൂവിതള്‍ വാടി നില്‍ക്കെ...

എഹെഹേ...എ‌ഏ....

തേടുന്നു തീനാളം നീളെ
തിരയുന്നു തിരതല്ലും പോലെ..
പറയാമോ ഏതാണേകാന്ത വീഥി...
തെളിയുന്നു എന്നില്‍ മൺദീപം
പിടയുന്നു കണ്ണീർക്കതിരേ നീ
ഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമം
അകലെ...അലിയുന്നതിലോല സന്ധ്യേ ..
ഇനി ആവഴി പോരുമോ ഇന്ദുലേഖേ....
(മൂളിയോ വിമൂകമായ്....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts