മഞ്ജുളാ മഞ്ജുളാ (അര്‍ദ്ധനാരി )
This page was generated on April 25, 2024, 3:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമിയാൻ കി മൽഹാർ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:45:33.

മഞ്ജുളാ....മഞ്ജുളാ.....മഞ്ജുളാ....
മഞ്ജുളാങ്കിത മോഹമേതോ
ജലധിയില്‍ ആഴുകയോ...
അര്‍ദ്ധപൌരുഷ നാരീ വിലസിത
വ്യർത്ഥ വീഥിയില്‍ അലയുകയോ....
വിമൂകമീ യാനം.....
മഞ്ജുളാങ്കിത മോഹമേതോ
ജലധിയില്‍ ആഴുകയോ...
ആ...നാ...ആ....രീ...രീ....

കാമന തന്നിലെ ആത്മാനന്ദിത
സ്ത്രീത്വമുണർത്തീ നീ....
മാതൃവിലോലം മാനസമേ നീ
മഴയിലുലാവും വേഴാമ്പല്‍
രാഗ രതിതന്‍ ലാസ്യനിലാവില്‍
സാന്ദ്ര സുന്ദരമാകും അരങ്ങില്‍
അംഗനയായ് നീ ആടിയുലഞ്ഞു..
കാലം മീട്ടും തന്തിയിലേതോ
കാതരമാകും ശക്തിലയം.....
മഞ്ജുളാങ്കിത മോഹമേതോ
ജലധിയില്‍ ആഴുകയോ...

ആ...ആ...ആ...ആ......
ബൻ ഹോ രാജാ...ഹാം ജീ ഹാം...
അബ് ബജീ ദ ബാജാ...ഹാം ജീ ഹാം...
ബൻ ഹോ രാജാ...അബ് ബജീ ദ ബാജാ.
ബജീ...ഡോൾ ബ‌ജാരെ ബസ്തി മേം
നാച്ചോ ഗാവോ ബസ്തി മേം...

ഹല്‍ദി മെഹന്തിയില്‍ ആനന്ദാകുല-
പുളകിതയായ് നീ.....
സരിനിസ പനിമപ രിമസരി
നിസരിമപാ.....
പ്രാണനിലേതോ പ്രേമാഞ്ചിതമാം
പ്രളയപയോധിയില്‍ നീന്തുകയോ....
കാമബന്ധുര ചന്ദ്രികയാം നിന്‍
ശോകമറിയാ ഭൂമിക പോലും
ചഞ്ചല നടനം കണ്ടു കൊതിച്ചു....
നോവില്‍ നിന്നും നിര്‍വൃതി പൂക്കും
ഭാസുരമാകും ഭാവലയങ്ങള്‍....
(മഞ്ജുളാങ്കിത.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts