ഈ മരുവീഥിയില്‍ (സീന്‍ ഒന്ന് നമ്മുടെ വീട് )
This page was generated on May 7, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഎൻപി ചന്ദ്രശേഖരൻ
ഗായകര്‍പ്രദീപ് ചന്ദ്രകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2012 09:08:12.

ഈ മരുവീഥിയില്‍ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി....
ഒരു സ്വപ്നനാളം കൂടി.....
ഇരുളേ...ഇരുളേ...
ഇരുളേ...ഈ പൊരുളിനെ നീ ഏറ്റു വാങ്ങൂ...
ആ....ആ....ആ....
ഈ മരുവീഥിയില്‍ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി....

ഇതിനെ നീയീ തൊട്ടിലാട്ടൂ
ആദ്യത്തെ ജീവനെ പാടി വളര്‍ത്തിയ
ആദി നോവിന്റെ ശീലില്‍...
ആരീരം നേരു പാട്ടില്‍....
ഈ മരുവീഥിയില്‍ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി....

ഇതിനെ നീയീ ഇനിയും നടൂ
ചിറകുള്ള കനവുകള്‍ മാത്രം മുളയ്ക്കുന്ന
പുതുമണ്ണിന്‍ ദാഹങ്ങളില്‍...
പുത്തന്‍ ഉഴവുചാലില്‍....
ഈ മരുവീഥിയില്‍ ഇതളറ്റു വീണു
ഒരു സ്നേഹദീപം കൂടി.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts