മഴക്കാലമേഘങ്ങള്‍ (ഈ തിരക്കിനിടയില്‍ )
This page was generated on May 6, 2024, 6:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരവീന്ദ്രൻ പാങ്ങോട്
ഗാനരചനപി ആർ അജിത്കുമാർ
ഗായകര്‍രവീന്ദ്രൻ പാങ്ങോട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 02:51:50.

മഴക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു...
ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ
കനകമാം കതിരൊളി മാഞ്ഞുപോയി...
സന്ധ്യാഹൃദയം പിടഞ്ഞുപോയി...
മഴക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു...

നിറവിൻ നിഴൽ പോലും നേർത്തൊഴിയവേ
നിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ...
(നിറവിൻ....)
കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേ
കനക്കുന്നു കരിവാർന്ന മൂകഭാവം
മഴക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു...

നീളുന്ന ഏകാന്ത വീഥിയിലേറവേ
അകലുന്നു മോഹത്തിൻ പൂവിളികൾ...
(നീളുന്ന ഏകാന്ത....)
മൗനത്തിൻ ധാരയിൽ ആണ്ടുപോകവേ
നിലയ്ക്കുന്നു ജീവിത ആത്മതാളം...

മഴക്കാലമേഘങ്ങൾ ആകെപ്പടരവെ
പുഞ്ചിരിപ്പൂമുഖം വാടിവീണു...
ഇരുളിൻ കോലങ്ങൾ ആടിഅടുക്കവെ
കനകമാം കതിരൊളി മാഞ്ഞുപോയി
സന്ധ്യാഹൃദയം പിടഞ്ഞുപോയി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts