ആരോഹണം അവരോഹണം (റണ്‍ ബേബി റണ്‍ )
This page was generated on May 1, 2024, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2012 05:57:03.




ആരോഹണം അവരോഹണം
നീളും ജീവിതാലാപനം...
ശ്രുതി ചേരാതെ സ്വരമാവാതെ
ഈണങ്ങള്‍ പാടീടുമ്പോള്‍...
ഏതോ രാഗം ഏതോ താളം
മൂകം നെഞ്ചില്‍ നീറി....
ആരോഹണം അവരോഹണം
നീളും ജീവിതാലാപനം...

ആരണ്യകാണ്ഡം തീരാതെ വീണ്ടും
നീളുന്നൊരേകാന്തയാനം
ചാറും നിഴൽ പോലുമേതോ
ചേരായ്മയായ് മാറിയാലോ
ആത്മാവിലീ മൗനം മാറാലപോൽ മൂടി...
ആരോഹണം അവരോഹണം
നീളും ജീവിതാലാപനം...
ശ്രുതി ചേരാതെ സ്വരമാവാതെ
ഈണങ്ങള്‍ പാടീടുമ്പോള്‍...

കാതോർ‌ത്തിരുന്നൊരീ ഈണങ്ങളെല്ലാം
ശോകാന്ത ഗീതങ്ങളായി...
ചാരെയിരുന്നാലും ഏറെ
ദൂരങ്ങളില്‍ മാഞ്ഞു നമ്മള്‍
ഓരോ മനോലോകം കാരാഗൃഹങ്ങള്‍ പോലെ....
(ആരോഹണം അവരോഹണം....)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts