ആരോരും ആരോരും (തെരുവുനക്ഷത്രങ്ങള്‍ )
This page was generated on April 26, 2024, 1:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഡോ സി വി രഞ്ജിത്ത്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2013 04:16:37.

ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍
ആരോരും ആരോരും കേള്‍ക്കാത്ത നാദങ്ങളായ്
താരാട്ടു പാടീടാന്‍ ആരോരുമില്ലാത്തവര്‍
വേവും വയറുമായ് സ്വയം എരിയും പശിയുമായ്
കര ചേരാത്ത തിരമാലകള്‍
പോകും വഴികളില്‍ കരി പൂശും നിഴലുപോല്‍
മിഴി തോരാത്ത തെരുജീവികള്‍
ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍....

കാടാറും നാടാറും മാസം
തേങ്ങാനും തേയാനും യോഗം
കാലം കഴിയുവാന്‍ എന്നും തലവിധി
ഈ മൺ‌പാത്ര ഭിക്ഷാടനം...
കണ്ണീര്‍ കയങ്ങളില്‍ ഈ ജന്മം മുഴുവനും
നിണമൊഴിയാത്ത ശരപീഡനം
ആരോരും ആരോരും കാണാത്ത ശോകങ്ങളായ്
താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍
ആരോരും ആരോരും കേള്‍ക്കാത്ത നാദങ്ങളായ്
താരാട്ടു പാടീടാന്‍ ആരോരുമില്ലാത്തവര്‍...

നേരം വെളുക്കുന്ന നേരം
കൈ നീട്ടി യാചിക്കാന്‍ ശീലം
പാടേ മറന്നുപോയ്‌ ആ മേലാളരെല്ലാം
ഈ നാടോടിക്കൂട്ടങ്ങളെ...
ബാല്യക്കുരുന്നിലും ഭാരം ചുമക്കുവാന്‍
ഈ ഹതഭാഗ്യജന്മങ്ങളെ....
(ആരോരും ആരോരും....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts