സ്വര്‍ണ്ണത്തേരിലേറി നീ (മാന്ത്രികന്‍ )
This page was generated on March 29, 2024, 9:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ചിന്മയി ശ്രീപദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:48:15.

സ്വർ‌ണ്ണത്തേരിലേറി നീ വന്നു...ചൈത്രയാമിനീ
എന്നെപ്പോല്‍ നില്‍ക്കുന്നു വധുവായി നീ...
സ്വർ‌ണ്ണത്തേരിലേറി നീ വന്നു...ചൈത്രയാമിനീ
എന്നെപ്പോല്‍ നില്‍ക്കുന്നു വധുവായി നീ...
മലരമ്പനേകുവാന്‍ സഖി നീ കൊരുത്തതും
മണിവർ‌ണ്ണനേകുവാന്‍ ഈ രാധ തീര്‍ത്തതും
വിരിയും വസന്ത വനികാ കദംബ കലികാ സുഗന്ധ-
മൊഴുകുന്ന മാലകള്‍......
സ്വർ‌ണ്ണത്തേരിലേറി നീ വന്നൂ ചൈത്രയാമിനി
എന്നെപ്പോല്‍ നില്‍ക്കുന്നു വധുവായി നീ...

സഖി ജനമാവാൻ വന്നൂ ദേവനാരികള്‍
മനസ്സിന്‍ സരസ്സില്‍ ഹംസപ്പേടകൾ...
മിഴിയിണയെഴുതാന്‍ രാഗ താര രാജികള്‍
കളഭം ചൊരിയാന്‍ ഇന്ദുപാണികള്‍...
ഉണര്‍ന്നുവോ വിലാസരംഗം
തുടിച്ചുവോ മനോ മൃദംഗം
നിന്നെ നിന്റെ മദനനുയിരിലണിയും
എന്നിലെന്റെ ഹരിയുമഴകിലലിയും...
സ്വർ‌ണ്ണത്തേരിലേറി നീ വന്നൂ ചൈത്രയാമിനി
എന്നെപ്പോല്‍ നില്‍ക്കുന്നു വധുവായി നീ...

മുകിലുകള്‍ പണിയും രാസോല്ലാസ മണ്ഡപം
അരികെ കുയിലിന്‍ സംഗീതോത്സവം...
തളിരിലവംഗം...കേളീ തല്പമായിടും
സരസം തുടരും പ്രേമസംഗമം
മനോരഥം ഒരുക്കി നമ്മെ
ക്ഷണിച്ചിടും പ്രിയങ്കരൻ‌മാർ
സ്വപ്നവീണ പകരുമമൃതു നുകരാന്‍...
സ്വര്‍ഗ്ഗലോക നടയില്‍ നടനമരുളാന്‍....
(സ്വർ‌ണ്ണത്തേരിലേറി.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts