ദൈവമേ നിന്റെ (കാരുണ്യം )
This page was generated on June 26, 2022, 12:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കോറസ് (കുട്ടികൾ)
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുരളി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: September 24 2012 03:54:34.

ദൈവമേ നിന്‍റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം
എന്നെന്നും നിന്‍റെ പുണ്യനാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം
മിണ്ടുന്നതെല്ലാം മധുരമാവേണം നന്മ മാത്രം തോന്നേണം
ദൈവമേ നിന്‍റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം

ഇരുളില്‍ ദീപമായ് തെളിയേണം എന്നും തുണയായ് നീ കൂടെ പോരേണം
പാഠമെന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം
മുള്ളുകള്‍ മാറ്റി പൂവിരിക്കേണം നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
ദൈവമേ നിന്‍റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം

നിന്‍റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം
കൂടെയെന്നും നടക്കേണം കൂട്ടിനേട്ടനെപ്പോലെയെത്തെണം
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം
ദൈവമേ നിന്‍റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts