വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | അനുരാജ് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | അഭിലാഷ് ,സോന സൈറ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 29 2012 07:24:34.
നെഞ്ചം എന്ട്രും മലരും മലരായ് സിരിക്കും ഇളമേയ് പരുവം കൺകള് എങ്കും കനവായ് നെജമായ് ഒളിയും ഇളമേയ് പരുവം കണ്ണില്‍ പറക്കും പൊന്നിന് തിളക്കം നെഞ്ചില്‍ പിറക്കും മിന്നും പതക്കം കണ്ണില്‍ പറക്കും പൊന്നിന് തിളക്കം നെഞ്ചില്‍ പിറക്കും മിന്നും പതക്കം പ്രേമം കിളിര്‍ക്കും പ്രാണന് തുടിക്കും പ്രായം മറക്കും...മോഹം പറക്കും... പ്രേമം കിളിര്‍ക്കും പ്രാണന് തുടിക്കും പ്രായം മറക്കും...മോഹം പറക്കും.... അന്നോരോരോ തലമുറയുടെ ദാഹം നെയ്യും രണ്ടാളിന്റെ കഥയിതു പ്രണയം ഇന്നേതേതോ പുതിയൊരു ലഹരിയുമായ് മാഞ്ഞെങ്ങോ പോയ് മധുരിത പ്രണയം... തേനുള്ളൊരു നാവോടെ ചൊല്ലുന്നൊരു കാവ്യം നീ തോരാതിരുകാതോരം ചേരുന്നൊരു ഗീതം നീ കളകളമയമൊഴികളിലുണരുമൊരീ മന്ദാകിനിയീണങ്ങള് കണ്ണില്‍ പറക്കും പൊന്നിന് തിളക്കം നെഞ്ചില്‍ പിറക്കും മിന്നും പതക്കം കുഞ്ഞോളങ്ങള്‍ ചിരിനുരയുടെ മുത്തം നല്‍കും വെൺതീരത്തിന് നനവിതു പ്രണയം പുൽത്തുമ്പിന്മേൽ ഹിമമണിമലരുകളില് പൊന്വെയിലേകും പവനിതു പ്രണയം... സ്നേഹോദയമേകീടും നീലാംബരിയല്ലേ നീ സ്വർണ്ണഖനി തന്നീടും സ്വപ്നഖനിയല്ലേ നീ ഇനിയൊരുസുഖലിപികളിലെഴുതണമീ ജന്മാന്തരപാഠങ്ങള്... (കണ്ണില്‍ പറക്കും....) |