ആണ്ടവാ മുരുകാ (സിംഹാസനം )
This page was generated on April 27, 2024, 5:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോണി റാഫേല്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,വന്ദന ,ഐശ്വര്യ ,മണിക്കുട്ടൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2012 03:12:51.

ഓം....
ആണ്ടവാ....മുരുകാ...തിരുപ്പതി വെങ്കിടേശാ....
ശ്രീപത്മനാഭാ....തിരുവടി തൊഴുന്നേന്‍...
ശംഭോ മഹാദേവാ.....
ഛില്ലം പട പട പട പട
ഛില്ലം പട പട പട പട
ഛില്ലംപട ഛില്ലംപട
ഛില്ലം ഛില്ലം ഛില്ലം ഛില്ലം...

ഛില്ലം തരികിട ഛില്ലം തപ്പില്‍
ചിന്നിച്ചിന്നി കണ്ണും ചിമ്മുന്നേ....
കല്ലും നെല്ലുമിളക്കി കാവിന്‍ ചില്ലത്തെത്തീ
ചെല്ലച്ചെറുപൂരം......
പൂമാനക്കാവില്‍ പുതുപൂരം കാണാനായ്
ജനമാടിപ്പാടിപ്പാരാവാരം പോലെ പോരുന്നേ...
താങ്കിടമേളം കൊട്ടിക്കയറവെ
ചേങ്കിലതാളം തകതിമി തകജണു
താങ്കിടമേളം കൊട്ടിക്കയറവെ
ചേങ്കിലതാളം തകതിമി തകജണു
തരികിട തരികിട തെളിയണു പലതര-
മൊരുനിറമൊഴുകിയ കുടയുടെ നിരനിര...
അടിമുടിയടിതടമേളം പഞ്ചാരീ.....ഹോയ്.....

ചെമ്പട ചെമ്പട ചെമ്പട
ഇതു പൂരക്കളിയാണേ....
ചെമ്പട ചെമ്പട ചെമ്പട
തറ മാറിക്കളിയാണേ......
(ഛില്ലം തരികിട....)

താലം....അതിലൊരുതിരി പലതിരി നാളം
ഇളകിടുമൊരു പുലരിയില്‍
ഗജരാജന്‍ പൊന്നിന്‍ കോലം ഏന്തിപ്പോരുന്നേ...
കൂത്തും പെരുവിതിലൊരു മണിമയിലാട്ടം
ചുവടുകളടി പതറവെ
അതിരാണിപ്പാടം നീളേ ആളും കൂടുന്നേ...
തീയാട്ടിന്‍ താളമുണർത്താന്‍ വാ...
തിറയുടെ തീപ്പന്തല്‍ കൂടിലുറങ്ങാന്‍ വാ...
അടിയും തടയും തുടരും പടയുടെ
ചുവടും പൊരുളും അറിയാനിതുവഴി
മണലാറിയ ചെറു കുന്നിനു്
അരികിലരികിലരികിലരികിലൊരു ഞൊടി വാ.....

അളിവേണീ കളവാണീ കനിയേണം വരദേ...
വരമേകുക ജനനീ....
മുഴു മുഴുകാപ്പുലരീ......

ചെമ്പട ചെമ്പട ചെമ്പട
ഇതു പൂരക്കളിയാണേ....
ചെമ്പട ചെമ്പട ചെമ്പട
തറ മാറിക്കളിയാണേ......

നാട്ടും നടവഴികളിലൊരു മുടിയാട്ടം
കരിവളയിടുമിളവെയില്‍
കടലാടിക്കുന്നിന്മേലേ കുമ്മിയടിക്കുന്നേ...
പൂരം..ജനമിളകിയ പടയണിമേളം
വെടിപടഹമതുണരവേ
മലവാഴും മായാഭഗവതി
നീരാടാന്‍ വന്നേ.....
നീരാട്ടിനു് ഓളമിളക്കാന്‍ വാ....
പുലരിയില്‍ ആറാട്ടും കണ്ടു തൊഴാനായ് വാ....
അരയും തലയും മുറുകും തെരു തെരെ
അകവും പുറവും പൊരുതാനിതുവഴി
കനലാന്തിയ കുളിര്‍മണ്ണിനു്
അരികിലരികിലരികിലരികിലൊരു ഞൊടി വാ.....

ചെമ്പട ചെമ്പട ചെമ്പട
ഇതു പൂരക്കളിയാണേ....
ചെമ്പട ചെമ്പട ചെമ്പട
തറ മാറിക്കളിയാണേ......(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts