ദേവര്‍കളിച്ഛിച്ച (ശ്രീരാമരാജ്യം )
This page was generated on May 3, 2024, 10:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി വി പ്രീത ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 04:17:31.
 
ദേവര്‍കളിച്ഛിച്ച നാമെല്ലാം വാഴ്ത്തുന്ന
വേദങ്ങളര്‍ച്ചിക്കും സീതാരാമകഥ കേള്‍ക്കുവിന്‍
ഇനി കേള്‍ക്കുവിന്‍
ആ മഹിമയില്‍ നിത്യം നീന്തുവിന്‍
ചൊല്ലുമ്പോള്‍ സന്തുഷ്ടി
കേള്‍ക്കുമ്പോള്‍ സംതൃപ്തി
ആത്മീയ നിര്‍വൃതി
സീതാരാമകഥ മധുരം സുഖഭരിതം
ആ മഹിമയില്‍ നിത്യ സുകൃതം
വീടെങ്ങും മനഃശാന്തി അരുളും കഥ
മനസ്സിന്റ ഇരുളാകെ മാറ്റും കഥ
അലിയാത്തൊരു ശില പോലും അലിയും രഘുചരിതം
(ദേവര്‍കളിച്ഛിച്ച )

അയോദ്ധ്യമന്നന്‍ ദശരഥരാജന്‍
അരികില്‍ പ്രിയതമകള്‍ ഗുണവതികള്‍ മൂന്നു പേര്‍
പുത്രകാമയാഗം ചെയ്തു മന്നവന്‍
റാണി കൗസല്യ സുമിത്ര കൈകേയി
അങ്ങനെ ജാതരായി അഴകോടു വീരരായി
രാമ ലക്ഷ്മണ ഭരത ശത്രുഘ്ന തനയര്‍
രഘുവംശപ്പെരുമകള്‍ ഉലകെങ്ങും പരന്നു
(ദേവര്‍കളിച്ഛിച്ച )

ദശരഥമന്നനിന്‍ തിരുമുന്‍പില്‍ ഒരു ദിനം
കൗശികമാമുനി ദൗത്യവുമായെഴുന്നള്ളി
യാഗത്തിന്‍ രക്ഷയ്ക്കായി രാമന്‍ തുണ തേടി
മഹിമാന്വിത ഹസ്ത്രങ്ങള്‍ ഉപദേശം നല്‍കി
ധീരനാം രാമനാ താടകയെ ഹനിച്ചു
യാഗമേ സഫലമായി കൗശികമുനി പ്രീതനായി
ജയരാമസമേതം മുനി മിഥിലാപുരി പൂകി

ശിവധനുസ്സവിടെ വധുമനമിവിടെ
രഘുരാമന്‍ തേജം അഭയം അരുളീടും
സുന്ദരവദനം കാഴ്ചയില്‍ മധുരം
രഘുമുഖകമലം അതു ജയശംഖൊലിഭരിതം
വില്ലെടുത്തീടും മോഹനരൂപം
ഖിലഖിലധ്വനിയോ പ്രേമസ്വരൂപം
പൂമാല പോല്‍ മാറി അവള്‍ സ്വയംവരവധുവായി

നീളും നിന്റെ നിഴലു പോലെ ജാനകി വരും
ഇനിയെന്‍ പ്രിയനന്ദിനിക്കു് രാമപൂജയേ
രാമസ്പര്‍ശനമേറ്റ സീത രോമഹര്‍ഷയായി
രാമഭദ്ര വിരിമാറില്‍ ഓമല്‍ മുല്ലയായി
ശ്രീകരം മനോഹരം ഇതു വേര്‍പിരിയാബന്ധമല്ലോ
ആജാനുബാഹുവിനി അവനിജാതശരിരോടെ
ആനന്ദരാഗമിനി ആജീവകാലം
(ദേവര്‍കളിച്ഛിച്ച )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts