സൂര്യഹൃദയം തേങ്ങുമെങ്കില്‍ (പുലിവാല്‍ പട്ടണം )
This page was generated on May 4, 2024, 9:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരവി ജെ മേനോന്‍
ഗാനരചനസുധാംശു
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2012 02:43:35.

സൂര്യഹൃദയം തേങ്ങുമെങ്കില്‍
മിഴികളൊഴുകും മൂകമായ്
സൂര്യഹൃദയം തേങ്ങുമെങ്കില്‍
മിഴികളൊഴുകും മൂകമായ്...
ചെറുവിരല്‍ത്തുമ്പണയുമെങ്കില്‍
മനസ്സുതേടും പൈതലായ്‌..
(സൂര്യഹൃദയം...)

കാറ്റിലുലയും തിരിയെ നോക്കി
കാവല്‍ നില്‍ക്കും സൗഹൃദം..
വഴിതിരിഞ്ഞൊരു വഴിയിലൂടെ
പരതിയെത്തും സൗഹൃദം..
ഇരുള്‍പടര്‍ന്നൊരു മനസ്സില്‍ കനവിൻ
പുലരിയാണീ സൗഹൃദം..
തിരകളിളകും സാഗരത്തിന്‍
തീരമാണീ സൗഹൃദം..
(സൂര്യഹൃദയം...)

വലംപിരിശംഖിന്‍ തീർത്ഥമായി
അമൃതു പകരും സൗഹൃദം..
പൂർവ്വജന്മം തപമിരുന്നൊരു
സുകൃതമാണീ സൗഹൃദം..
ജീവജലമായ് വരളും നാവിനു്
പ്രാണനേകും സൗഹൃദം..
പാഴ്മരുഭൂവില്‍ സാന്ത്വനത്തിന്‍
കുളിർമഴയാണീ സൗഹൃദം..
(സൂര്യഹൃദയം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts