രതിദീപം നീട്ടും (മാസ്‌റ്റര്‍ പ്ലാന്‍ )
This page was generated on April 27, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംപി ചന്ദ്രശേഖരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുയിലി
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 07:51:24.

രതിദീപം നീട്ടും മാദകരാത്രി
പ്രണയമൃദുല സ്വരമധുരമരുളി
കരൾ നിരകൾ തഴുകി
രതിദീപം നീട്ടും മാദകരാത്രി
പ്രണയമൃദുല സ്വരമധുരമരുളി
കരൾ നിരകൾ തഴുകി
രതിദീപം നീട്ടും മാദകരാത്രി

മെയ്യിൽ അമ്പുകൾ കൊള്ളും വേളയിൽ
നിൻ കരലാളനം കൊതിച്ചു നില്പൂ
നിൻ കരലാളനം കൊതിച്ചു നില്പൂ
എന്നിലെ യൗവനം തുളുമ്പി നിൽക്കെ
നെഞ്ചിൻ നാദം തമ്മിൽ മാറാൻ
ഇന്നും വർണ്ണം തമ്മിൽ ചാർത്താൻ
പ്രിയനേ വരൂ..
പ്രണയമൃദുലസ്വരമധുരമരുളി
കരൾ നിരകൾ തഴുകി
രതിദീപം നീട്ടും മാദകരാത്രി

ഏതോ ഉന്മദം നൽകും ചിന്തയാൽ
നിൻ ചുടു ചുംബനം കൊതിച്ചു നിൽക്കെ
നിൻ ചുടു ചുംബനം കൊതിച്ചു നിൽക്കെ
ആപാദചൂഡം ഞാൻ ലയിച്ചു നിൽക്കെ
ആനന്ദത്തിൽ സ്വർഗ്ഗം തീർക്കാൻ
സായൂജ്യത്തിൽ അർത്ഥം കൊള്ളാൻ
അരികിൽ വരൂ..
പ്രണയമൃദുലസ്വരമധുരമരുളി
കരൾ നിരകൾ തഴുകി
രതിദീപം നീട്ടും മാദകരാത്രി.

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts