മാര്‍കഴിമഞ്ഞില്‍ (മഞ്ചാടിക്കുരു )
This page was generated on April 19, 2024, 6:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരമേഷ് നാരായണ്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,കവിയൂർ പൊന്നമ്മ ,ഉർവ്വശി ,ബിന്ദുപണിക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2012 01:36:23.

മാര്‍കഴിമഞ്ഞില്‍ കുളി കഴിഞ്ഞു്
മംഗല്യത്താലി ചാര്‍ത്തിയ
മാധവീ ലതകള്‍ ഈറനണിഞ്ഞാടീ...
(മാര്‍കഴിമഞ്ഞില്‍...)
നീല നിലാനിലവിളക്കിന്‍ നിഴലുകള്‍ നീളേ
താളത്തില്‍ കൈകൊട്ടിക്കളിയാടി
താളത്തില്‍ കൈകൊട്ടിക്കളിയാടി.....
(മാര്‍കഴിമഞ്ഞില്‍...)

ദശപുഷ്പം ചൂടിയ നോയ്മ്പിന്‍ നിറവില്‍
അനുപമ ദേവാനുരാഗം..(ദശപുഷ്പം...)
അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി..
അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി..
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങി..

താളത്തില്‍ കുമ്മിയടിക്കാം
മേളത്തില്‍ ആടിക്കളിക്കാം..(താളത്തില്‍...)
കുന്തളഭാരമഴിയാതെ
കുങ്കുമലേപമൊഴിയാതെ..
കുന്തളഭാരമഴിയാതെ
കുങ്കുമലേപമൊഴിയാതെ..
നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ
ദൂരത്തകറ്റാനൊരുങ്ങരുതേ....
നേരത്തൊരുനേരത്തിനു ചാരത്തമരുന്നവരെ
ദൂരത്തകറ്റാനൊരുങ്ങരുതേ....തമ്മില്‍
ആരുമേ ചേരാതിരിക്കരുതേ...പിന്നെ
ലീലാവിനോദമൊടുങ്ങരുതേ...
ലീലാവിനോദമൊടുങ്ങരുതേ...

താത്തതിന്തകത്തോം ത തിന്തകത്തോം
തിന്തകത്തോം തിത്താ തിമൃതത്തെയ്... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts