പൊട്ടി തകരും (ഏഴാം സൂര്യന്‍ )
This page was generated on May 1, 2024, 5:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 09:47:42.

പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നില്‍ തെളിയും
നിമിഷമേ...വരൂ...
(പൊട്ടിത്തകരും...)
നിളയുടെ വിളികള്‍ കേള്‍ക്കും
മഴയുടെ പഴികള്‍ തോല്‍ക്കും
മെഴുതിരിവെട്ടം മങ്ങും
ഇരുളല കാറ്റില്‍ തങ്ങും
ഇനിയും....ആ...ആ....
സ്നേഹത്തിന്‍ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ...

ഒന്നാകുവാന്‍ ചേക്കേറുവാന്‍
ഇനി ഏതോ മേട്ടില്‍ പോകാം...
രണ്ടായിടും ഹൃദയങ്ങളെ
ഒരു കാണാനൂലില്‍ ചേര്‍ക്കാം...
ഇനി ആ വഴിയില്‍ തളരാതിനിയും..ഓ..ഓ...
സ്നേഹത്തിന്‍ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ...
പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നില്‍ തെളിയും
നിമിഷമേ...വരൂ....
(പൊട്ടിത്തകരും...)

തോരാത്തൊരീ കണ്ണീരുമായ്
ദൂരേ വാനില്‍ നീളേ...
പാടാത്തൊരീ പാട്ടായി ഞാന്‍
പാറിപ്പാറി പോകാം..
ഇനിയാ വനിയില്‍ തണലായ്‌ മാറാം..ഓ..ഓ..
സ്നേഹത്തിന്‍ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ...
പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നില്‍ തെളിയും
നിമിഷമേ...വരൂ...
(പൊട്ടിത്തകരും...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts