നെഞ്ചിനുള്ളിൽ (ഡയമണ്ട് നെക്‌ലേസ് )
This page was generated on April 27, 2024, 6:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സഞ്ജീവ് തോമസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 04:59:41.

നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി
കൺ മിഴിച്ച് നോക്കുമ്പോഴും കനവൊരുങ്ങി
സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി വിളങ്ങി
എണ്ണിയാലും തീരാപ്പൂക്കൾ കൈയ്യിലൊതുങ്ങി
ഓട്ടുമണി താളം രൂപമാവുമ്പോൾ
തേനൊലിക്കും വാനൊലിക്കും ആകാരം ചേരുമ്പോൾ
(നെഞ്ചിനുള്ളിൽ…)

മൗസിൻ ക്ലിക്കിൽ മാറ്റാം ലോകത്തിന്നതിരുകളെ
കണ്ണാടിച്ചുമരെല്ലാം ചിറകാൽ തല്ലാം
ഓരോ പൂവും നുകരാൻ ഒരു പൂന്തോട്ടം വാങ്ങാം ഞാൻ
രാവും പകലായ് തീരാൻ പ്രണയാവേശം
അകലെ വെൺമാളികയിൽ അഴകോലും താരകളേ
അരികെ വന്നണയാമോ അനുരാഗം പകരാമോ
പൊങ്ങിപ്പറന്നിടാൻ തമ്മിൽ കലർത്തിടാൻ
ഒന്നായ് അലിഞ്ഞിടാൻ നേരുന്നു ദാഹം മോഹം
(നെഞ്ചിനുള്ളിൽ…)

ചാറ്റിൽ മൊഴിയും കിളികൾ ഉടലോടെ വന്നണയുകയായ്
പെണ്മാനം പൊന്മാനം ഒരു കൈ ദൂരെ
ഓരോ തിരയും പുണരാൻ കടലോരം ഞാൻ വാങ്ങീടാം
നിറവും മണവും പൊഴിയാൻ മുത്തരികിൽ വേണം
അറിയാ പൊൻമേടകളിൽ കഴിയും പെൺകുരുവികളേ
അഴിവാതിൽ പഴുതുകളിൽ അടയാളം തന്നാട്ടേ
എന്തും നിവർത്തിടാൻ എല്ലാം മറന്നിടാൻ
തുള്ളിപ്പതഞ്ഞിടാൻ ഏറുന്നു ദാഹം മോഹം
(നെഞ്ചിനുള്ളിൽ…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts