അധികമാണെന്നു നീ (പ്രഭുവിന്റെ മക്കള്‍ )
This page was generated on April 20, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅറക്കൽ നന്ദകുമാർ
ഗാനരചനസജീവൻ അന്തിക്കാട്
ഗായകര്‍മഹിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2012 07:37:43.

ആ....ആ....ആ.....
അധികമാണെന്നു നീ പറയുമെന്നാകിലും
പ്രണയം പകരാതെനിക്കുവയ്യ
അധികമാണെന്നു നീ പറയുമെന്നാകിലും
പ്രണയം പകരാതെനിക്കുവയ്യ
മധുരമനോഞ്ജമീ ജീവിതമെന്നു നീ
കരുതാതിരിക്കുന്നതെന്തിനാകാം...
എന്തിനാകാം......
അധികമാണെന്നു നീ പറയുമെന്നാകിലും
പ്രണയം പകരാതെനിക്കുവയ്യ.....

മധുനിലാവിലയിത മാദക രജനിയില്‍
മമ മനോജാതനായ്‌ വന്നെങ്കില്‍ (മധുനിലാ...)
അകതാരിലാളുമെൻ പ്രണയാഗ്നി സാക്ഷിയായ്
മദിരയാം മുന്തിരി പകര്‍ന്നു നല്‍കും
അകതാരിലാളുമെൻ പ്രണയാഗ്നി സാക്ഷിയായ്
മദിരയാം മുന്തിരി പകര്‍ന്നു നല്‍കും
പകര്‍ന്നു നല്‍കും.....

അസുലഭ ലഭ്യമാം അനുകൂലവേളയില്‍
അനുരാഗം അതിഹീന പാപമാണോ..(അസുലഭ...)
അവിവേകമാണോ..അതിമോഹമാണോ..
അലതല്ലിപ്പെയ്യുമെന്നഭിനിവേശം...
അവിവേകമാണോ..അതിമോഹമാണോ..
അലതല്ലിപ്പെയ്യുമെന്നഭിനിവേശം......
അഭിനിവേശം...
(അധികമാണെന്നു നീ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts