നീയോ ധന്യ (പ്രഭുവിന്റെ മക്കള്‍ )
This page was generated on March 29, 2024, 2:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅറക്കൽ നന്ദകുമാർ
ഗാനരചനസജീവൻ അന്തിക്കാട്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2012 04:36:30.

ആ....ആ.....ആ....ആ....
നീയോ ധന്യ...നീറും ഗംഗേ....
വരിക രാജകുമാരീ...പകരുക
ധരയില്‍ ജീവന രുധിരം ചൊരിയുക
സ്വയം അറിയുക....ആ....
സ്വയം അറിയുക....
(നീയോ ധന്യ......)

കര്‍മ്മബന്ധജീവിതങ്ങള്‍
കൈയൊഴിഞ്ഞു നില്പവ...
വര്‍ണ്ണധര്‍മ്മ നിഷ്ഠയോടെ
വംശഹത്യ ചെയ്യുവോര്‍
സ്വര്‍ഗ്ഗലോക സ്വസ്ഥ തേടി
നിന്റെ മാറില്‍ ചായുവോർ...
പാപമോചന ഭ്രമത്താല്‍
നിന്നെ പാപിയാക്കുവോര്‍..
സഹനമിനിയുമോ....ഗംഗേ..
സഹനമിനിയുമോ....ഗംഗേ...പറയൂ...
കൈവല്യഹിമാദ്രിജ ജരിത പതിതയായ്
വ്രണിത തപിതയായ്
സഹന ജനനിയായ്‌
ഒഴുകിയഴുകും നീയോ ധന്യ...
നീറും ഗംഗേ......

ഗോത്രകാല ജീവിതങ്ങള്‍
ബാക്കിവെച്ച മിത്തുകള്‍
ചൂഴ്ന്നുമേവും കൂട്ടിലോരോ
മര്‍ത്ത്യനും പെട്ടു പോകവേ....
അന്ധകാര ബന്ധനത്തില്‍
ആത്മശാന്തി തേടവേ
അന്ധഹസ്തി ന്യായവേദം
അന്ധരെ നയിക്കവേ....
ദ്വൈതമെന്തിനായ് പറയൂ...
അദ്വൈതമെന്തിനായ് പറയൂ...ദേവീ...
പരിവേദ പയസ്വിനി
കദന ഉദധിയായ്
ഉദരഭരിണിയായ്
മലിന ജലകയായ്
ഒഴുകിയഴുകും നീയോ ധന്യ...
നീറും ഗംഗേ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts