സൂര്യശലഭം (ഓര്‍ഡിനറി )
This page was generated on April 19, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭോഗി
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 16:16:59.
 
സൂര്യശലഭം മൂകമുരുകി
കാറ്റിലെന്തേ പൊള്ളിനില്‍പ്പൂ
പാവമീ കോലങ്ങള്‍
(സൂര്യശലഭം )
ഇരുളിലലയും സ്നേഹമേഘം
പാതി പെയ്തും പാതി മാഞ്ഞും
ഏകനായി കേഴുന്നു
(സൂര്യശലഭം )

രാക്കൂട്ടിലെ പനിമതി പരിഭവം പാടി
നീര്‍മുല്ലയോ വേനലില്‍ കുളിരിടം തേടി
പൊഴിയാതെ പെയ്ത മഴയില്‍
നീറുമൊരു മൈന തേങ്ങി വീണു
ആര്‍ദ്രമൊരു നോവുപാട്ടില്‍ നീന്തി
ഹൃദയമോ തേഞ്ഞുമാഞ്ഞു പോയി
എന്തിനീ പ്രാണനില്‍ പ്രാണനായു് നീ തൊട്ടു

(സൂര്യശലഭം )

ഏതോര്‍മ്മ തന്‍ ചുടുകണം മിഴികളില്‍ ചില്ലൂരി
മുറിവേറ്റൊരീ മാനസം ചിതറിടും നേരം
വിറയാര്‍ന്ന ചുണ്ടിലലിയും ഗാനമൊരു ശ്യാമമൗനമായി
നീളുമൊരു രാത്രിയാത്ര പോകും
കനവിലേ ശോകവേണു മൂളി
വാരിളം പൈതലേ വാടി നീ വീണുവോ

(സൂര്യശലഭം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts