എള്ളോളം ഈ (ഐഡിയല്‍ കപ്പിള്‍ )
This page was generated on March 28, 2024, 5:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജിതു ബാസ്
ഗാനരചനസുധീര്‍ അമ്പലപ്പാട്ട് ,രാമസിംഹൻ (അലി അക്ബർ)
ഗായകര്‍അജയ് ഗോപാല്‍ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 16:57:13.
 
കള്ളു് കുടിച്ചോനു് കള്ളേല്‍ പക്കം
പാലു് കുട്ടോനു് പാലേ പക്കം
കള്ളു് കുടിച്ചാല്‍ പള്ളേല്‍ കിടക്കണം
പള്ളേല്‍ കിടന്നില്ലേല്‍ പുള്ളേ നീ ചൊറിയും

എള്ളോളം നീ അന്തിക്കള്ളേന്തി ഞാന്‍
പെണ്ണാളേ നീ കണ്ണേറല്ലേ
കണ്ണാളേ നീ മുള്ളാവല്ലേ
നാലു് കാലിലോന്തു പോലെ
ചേലുമാറി ചേലുമാറി ആടാം
അന്തിമോന്തിടാം ചമ്മന്തി തൊട്ടുതാ
ഞണ്ടു വേണമാ ആ കോണ്ടുവന്നിടാം
തണ്ടിലേറ്റി നീ കൊണ്ടുപോകുമോ
ഞാന്‍ ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞമര്‍ന്നു് വാളുവെക്കുമോ

സന്താപപാട്ടു പാട്ടി ചങ്കു പൊട്ടുമ്പോള്‍
ശ്രംഗാരചന്ദിരന്റെ തോളിലേറിടാം ഹോയു്
ഉച്ചിയില്‍ ഉറയുമ്പോള്‍ ഉന്മാദം ഉലയുമ്പം
കുടിയിലെ വെട്ട പോലെ എട്ടുകാലിയായി ഹോയു് ഹോയു്
മുട്ടാടും മൂപ്പാ പട്ടായി പോയോ
എട്ടോളം പിള്ളേ നീ വിട്ടേച്ചു പോടാ
കൊണ്ടോട്ടി ഷാപ്പില്‍ കണ്ടേച്ചുവെന്നാല്‍
പൊണ്ടാട്ടി തണ്ടേറ്റി
പാമ്പാടിയാടിയാടി വെമ്പാലയായി മാറുമോ

(എള്ളോളം നീ )

കത്താതെ ഞാനിതെന്നു പൊന്‍കട്ടുറുമ്പുമായി
പൂച്ചക്കിതെന്തു കാര്യം പൊന്നുരുക്കുന്നേരം
കുന്നോളമാശയുണ്ടേ എന്നാളുമൊന്നു പോലെ
ഉള്ളാളുറഞ്ഞു തുള്ളാം തുള്ളിക്കള്ളു വേണം
മീനൊന്നു കൂട്ടാന്‍ അവനൊന്നു വേണം
മീനച്ചിലാറ്റില്‍ വലവീശിടാം
വലവീശി നിന്നേ വിലപേശിടാനായി
നില്‍ക്കൂല കണ്ണാളേ
ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞു് മറിഞ്ഞു് വാളുവെക്കുമോ

ആ കോണ്ടുവന്നിടാം
തണ്ടിലേറ്റി നീ കൊണ്ടുപോകുമോ
ഞാന്‍ ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞമര്‍ന്നു് വീലാകുമോ
കണ്ണാളേ നീ മുള്ളാവല്ലേ
നാലു് കാലിലോന്തു പോലെ
ചേലുമാറി ചേലുമാറി ആടാം
അന്തിമോന്തിടാം ചമ്മന്തി തൊട്ടുതാ
ഞണ്ടു വേണമാ ആ കോണ്ടുവന്നിടാം
തണ്ടിലേറ്റി നീ കൊണ്ടുപോകുമോ
ഞാന്‍ ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞമര്‍ന്നു് വാളുവെക്കുമോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts