നിൻ മിഴിയിൽ തേൻ മൊഴിയിൽ (നന്തുണി)
This page was generated on April 28, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപി വി നവധൻ
ഗാനരചനസുധാംശു
ഗായകര്‍വിധു പ്രതാപ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:27.


നിന്‍ മിഴിയില്‍ തേന്‍മൊഴിയില്‍ അനുരാഗസാഗരം..(2)
നിന്‍ വിരലില്‍ നിന്‍ ചൊടിയില്‍ കുളിരുന്ന തേനല
കടമിഴിയാകുമീ കടവിലണഞ്ഞു ഞാന്‍
കനവിലൊരായിരം കവിതകളേകി നീ
ഇനിയെന്നുമെന്‍ ജീവനില്‍ ആവണിപ്പൊൻതിളക്കം
നിന്‍ മിഴിയില്‍ തേന്‍ മൊഴിയില്‍ അനുരാഗസാഗരം
നിന്‍ വിരലില്‍ നിന്‍ ചൊടിയില്‍ കുളിരുന്ന തേനല

മാറില്‍ മയങ്ങിയ നേരം നന്തുണി മീട്ടുന്നപോലെ
എന്‍വിരല്‍ത്തുമ്പു നിന്‍മെയ്യിലുണർത്തീ ഏതോ പാട്ടിന്റെയീണം
ഉള്ളിലുണര്‍ന്നൊരു മോഹം എന്നെ വിളിച്ചൊരു നേരം
അമ്പിളിത്തെല്ലിന്റെ മണ്‍വിളക്കൂതി ഞാന്‍ നിന്നെ തേടി ഇരുന്നു
കൂടെ പോരൂ കനവായ്‌ നീ എന്തേ ഇനിയും ഈ നാണം
ഈറന്‍നിലാവിതാ രാഗാര്‍ദ്രമായ് കാകളി മൂളുന്നു സ്നേഹാര്‍ദ്രമായ്
ആഹാ..ഹാ .ഹാ..ഓ.. ഹോ.. ഹോ...
നിന്‍ മിഴിയില്‍ തേന്‍മൊഴിയില്‍ അനുരാഗസാഗരം
നിന്‍ വിരലില്‍ നിന്‍ ചൊടിയില്‍ കുളിരുന്ന തേനല

ആ..ഹാ.. ഹ.. ഹാ...ആ.. ഹാ.. ഹ.. ഹാ

ചാരേ വരുന്നൊരു നേരം കോരിത്തരിക്കുമെന്നുള്ളില്‍
പുഞ്ചിരിപ്പാല്‍ക്കുടം തുവിത്തുളുമ്പുന്ന തേന്‍മഴയായ് നീ പെയ്തൂ
കുഞ്ഞിളം തെന്നലായ് മാറാം ഗന്ധർവ്വയാമത്തില്‍ എങ്ങോ
മിന്നരയാമരയാലിന്‍തളിരിലത്തുഞ്ചത്തൊരൂഞ്ഞാലു കെട്ടാം
അണിയാം അറിയാം ഈ മൌനം പടരാം പകരാം മാധുര്യം
വാനില്‍ പറന്നിടാം വെൺമേഘമായ് തീരങ്ങള്‍ തേടിടാം കുഞ്ഞോളമായ്

ആ..ഹാ..ഹ..ഹാ..ഓ ഹോ ഹോ
(..നിന്‍ മിഴിയില്‍ തേന്‍മൊഴിയില്‍..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts