സ്നേഹവാനിൽ നീ അണഞ്ഞു [പുരുഷൻ] (രാഗം അനുരാഗം(ആഷാഢം) )
This page was generated on April 20, 2024, 11:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഹരി
ഗാനരചനഡോ ഷാജഹാന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2021 02:38:48.
 ആ...
ആ ..അ ..അ ..ആ ...
സ്നേഹവാനിൽ നീയണഞ്ഞൂ
എന്റെ മോഹം പൂവണിഞ്ഞൂ
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീതികൾ
പ്രേമപല്ലവിയായി
(സ്നേഹവാനിൽ...)

പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ...

പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂവും ചന്ദ്രികയിൽ
ചന്ദ്രകാന്തം പോലലിഞ്ഞെൻ
മാനസം നിന്നോർമ്മയിൽ
മാനസം നിന്നോർമ്മയിൽ ...
(സ്നേഹവാനിൽ...)

എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി ...

എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി
ശ്യാമഭൂവിൽ കൂടുകൂട്ടാൻ
ശാഖി തേടും പൈങ്കിളി
ശാഖി തേടും പൈങ്കിളി ...
(സ്നേഹവാനിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts